മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച്‌ തൊഴുകയും വേണം- അലി അക്ബർ

കെഎസ്‌ആർടിസി ബസ്സിൽ യാത്ര ചെയ്യവെ മോഡലും നടിയുമായ യുവതിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ ആൾക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ട് സ്വീകരിച്ചവർക്ക് നേരെ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ രം​ഗത്ത്. മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച്‌ തൊഴുകയും വേണമെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

കുറിപ്പ് പൂർണ്ണ രൂപം

മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച്‌ തൊഴുകയും വേണം. ഡോഗ്സ് ഓൺ കൺട്രി.

രാമസിംഹന്റെ വാക്കുകൾക്ക് പിന്തുണയുമായി കുറച്ചുപേർ കമന്റ് സെക്ഷനിലുമെത്തി. ‘പോരാ വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു അവനു വേണ്ട സൗകര്യം ഉണ്ടാക്കികൊടുക്കണം’, ‘ഇനി എന്നും അത് പുറത്ത് പ്രദർശിപ്പിക്കാൻ സർക്കാർ എല്ലാ സഹായ സഹകരണങ്ങളും നൽകാനുള്ള വ്യവസ്ഥയും ഉണ്ടാക്കണം. അധഃപതിച്ച പ്രബുദ്ധരും അവരുടെ കേരളവും’, ‘ബസിൽ കൈയും തലയും പുറത്തിടരുത്… എന്ന ബോർഡിനൊപ്പം…!! വെറൊരു ബോർഡു കൂടി വെക്കണ്ടി വരും…’, ‘ഈ നാടിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്??? ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവും നഷ്ടപ്പെട്ടോ???’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസമാണ് നഗ്നതാ പ്രദർശന കേസിൽ സവാദിന് ജാമ്യം കിട്ടിയത്. ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. പിന്നാലെ സംഭവത്തിൽ വിമർശനവുമായി സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉള്ള നിരവധി പേരാണ് രം​ഗത്തെത്തിയത്.