മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയെന്ന് ചെന്നിത്തല

പീരുമേട് കസ്റ്റഡി മരണക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ല. മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല പറഞ്ഞു

പീരുമേട് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ പോലീസ് സര്‍വീസിലുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വരാപ്പുഴയിലെ ശ്രീജിത്ത് മരിച്ചത് കസ്റ്റഡിയിലാണ്. ആ കേസിലുള്‍പ്പെട്ട എല്ലാ പ്രതികളും ഇപ്പോള്‍ പോലീസ് സര്‍വീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്.

ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വീസില്‍ നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട് .. എന്നാല്‍ ഇതിനു മുന്‍പ് നടന്ന ഒരു കസ്റ്റഡി മരണത്തിലെ പ്രതികള്‍ ഇപ്പോഴും ഒരു ശിക്ഷയുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നത് പിണറായി വിജയന്‍ ന്റെ മൂക്കിന് താഴെ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വിമര്‍ശവും . അതേ സമയം തെറ്റുചെയ്യാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നുംപിണറായി നിയമ സഭയില്‍ പറഞ്ഞിരുന്നു ..

മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചു. വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ് മരിച്ചത്. ആ കേസിലുള്‍പ്പെട്ട എല്ലാ പ്രതികളും ഇപ്പോള്‍ പോലീസ് സര്‍വീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥാനകയറ്റം നല്‍കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി താങ്കള്‍ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും അദ്ദേഹം പറഞ്ഞു.