പ്രൊ​ഗ്രാം കഴിഞ്ഞുവരുമ്പോൾ വെളുപ്പിനായത് കൊണ്ട് തനിയെ സംസാരിക്കുന്നത് വേറെയാരും കേൾക്കില്ല- പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. നോ വേ ഔട്ട് എന്ന ചിത്രത്തിലൂടെ നായകനുമായി പിഷാരടി, ഇപ്പോളിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം

വാക്കുകൾ, ഞാൻ അധികം ദേഷ്യപ്പെടുന്ന വ്യക്തിയല്ല. അങ്ങനെ ദേഷ്യം വന്നാലും തെറി പറയില്ല. സന്തോഷം വരുമ്പോഴാണ് സ്നേഹത്തോടെ വല്ല ചീത്തവാക്കുകളൊക്കെ സംസാരിക്കുമ്പോൾ ഉപയോ​ഗിക്കുന്നത്. ദേഷ്യം വരുമ്പോൾ കുറച്ച് ശബ്ദമൊക്കെ കടുപ്പിച്ച് സംസാരിക്കുകയെ ചെയ്യാറുള്ളൂ.

എനിക്ക് നടിമാരോടുള്ള ഇഷ്ടം മാറികൊണ്ടിരിക്കും ദീപിക പദുപകോണിനെ എനിക്ക് ഇഷ്ടമാണ്. സായ് പല്ലവി തെലുങ്ക് പാട്ടിന് ഡാൻസ് കളിച്ചാലും ഞാൻ നോക്കികൊണ്ടിരിക്കും. മലയാളത്തിൽ മഞ്ജു വാര്യർ ഇഷ്ടമുള്ള നടിയാണ്. കുഞ്ചാക്കോ ബോബനാണ് ഇഷ്ടപ്പെട്ട നടൻ. പോസ്റ്ററൊക്കെ നോക്കി അതിനോട് ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുന്ന സ്വഭാവമൊക്കെ എനിക്കുണ്ട്. പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിന് മൂന്ന് മണിയൊക്കെ ആകുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്.

വരുന്ന വഴിക് വണ്ടി ഇറങ്ങുമ്പോൾ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാൻ കുശലമൊക്കെ ചോദിക്കും‌… ഇനിയും ഉറങ്ങിയില്ലേ… എന്നൊക്കെ ചോദിച്ച് ഞാൻ വീട്ടിലേക്ക് പതുക്കെ നടക്കും. വെളുപ്പിനായത് കൊണ്ട് നമ്മൾ തനിയെ സംസാരിക്കുന്നത് വേറെയാരും കേൾക്കില്ലല്ലോ..