ഇനി ഓരോ രാമഭക്തനും രാം ലല്ലയുടെ ആരതി കണികണ്ടുണരാം

അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രതിദിന ആരതി കണ്ട് ഇനി ഉറക്കമുണരാം .അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജ ഇനി വീട്ടിലിരുന്ന് കാണാം. രാം ലല്ലയുടെ ആരതി സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ അയോദ്ധ്യ രാമക്ഷേത്രത്തിലെ ആരതി സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങി ദൂരദർശൻ . ദേശീയ ചാനലിൽ എല്ലാ ദിവസവും രാവിലെ രാം ലല്ലയുടെ ആരതി സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം .
ശ്രീരാമ ഭക്തർക്കുള്ള ഏറ്റവും സവിശേഷമായ സമ്മാനമാണിതെന്ന് പ്രസാർ ഭാരതി വ്യക്തമാക്കുന്നു . ചൊവ്വാഴ്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത് .

രാജ്യത്ത് എവിടെയുമുള്ള ഭക്തർക്ക് ഇനി രാം ലല്ലയുടെ ദിവ്യ ദർശനം നടത്താൻ സാധിക്കുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രതിദിന ആരതി ദിവസവും രാവിലെ 6:30 ന് ഡിഡി നാഷണലിലാണ് സംപ്രേക്ഷണം ചെയ്യുക

രാമക്ഷേത്രത്തിൽ ദിവസവും ആറ് തവണ ‘ആരതി’ നടത്തും.ഇപ്പോൾ രാം ലല്ലയുടെ അഷ്ട്യം സേവ 24 മണിക്കൂറിലെ എട്ട് മണിക്കൂറിലും നടക്കും. ഇതുകൂടാതെ ആറു തവണ രാം ലല്ലയുടെ ആരതിയും നടത്തും. ആരതിയിൽ പങ്കെടുക്കാൻ പാസ് നൽകും. ഇതുവരെ രാം ലല്ല വിരാജ്മാൻ്റെ രണ്ട് ആരതികൾ ഉണ്ടായിരുന്നു,” മംഗള, ശൃംഗാർ, ഭോഗ്, ഉത്പൻ, സന്ധ്യ, ശയൻ ആരതി എന്നിവ ഉൾപ്പെടുന്നതാണ് ആരതി
മംഗള ആരതി ദൈവത്തെ ഉണർത്താനുള്ളതാണ്. ശൃംഗാർ ആരതിയിൽ ദേവനെ അലങ്കരിക്കും. ഭോഗ് ആരതിയിൽ പുരി-സബ്സി-ഖീർ അർപ്പിക്കും. രാം ലല്ലയുടെ നേരെയുള്ള ദുഷിച്ച കണ്ണ് നീക്കം ചെയ്യാനാണ് ഉതപൻ ആരതി നടത്തുന്നത്.

സന്ധ്യാ ആരതിയും പിന്നീട് ഭഗവാനെ ഉറക്കുന്നതിന് മുമ്പ് ശയന ആരതിയും നടത്തുന്നു.പൂരി-പച്ചക്കറികൾ, റബ്രി-ഖീർ എന്നിവയ്ക്ക് പുറമേ, രാം ലല്ലയ്ക്ക് ഉച്ചയ്ക്ക് ഓരോ മണിക്കൂറിലും പാലും പഴങ്ങളും പേഡയും നൽകും.രാം ലല്ല തിങ്കളാഴ്ച വെള്ള, ചൊവ്വാഴ്ച ചുവപ്പ്, ബുധനാഴ്ച പച്ച, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം, ശനിയാഴ്ച നീല, ഞായറാഴ്ച പിങ്ക് എന്നിവ ധരിക്കും. വിശേഷ ദിവസങ്ങളിൽ ദേവന് മഞ്ഞ വസ്ത്രം ധരിക്കും.

അയോധ്യ ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്ത ഭക്തർക്ക് ഇനി മുതൽ ദൂരദർശൻ ചാനലിലൂടെ ദർശനം സാധ്യമാകുമെന്ന് ഡിഡി നാഷണൽ അറിയിച്ചു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ആരതി തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതിക്കായി ദൂരദർശൻ ശ്രമിക്കുകയായിരുന്നുവെന്നും, ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചതെന്നും ഡിഡി നാഷണലിന്റെ വക്താവ് അറിയിച്ചു. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് അയോധ്യ രാമക്ഷേത്രത്തിലെ ദർശന സമയം.

ഭക്തരുടെ തിരക്ക് കാരണം ക്ഷേത്രം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ അടച്ചിടാറുണ്ട്ഈ വർഷം ഡിസംബറോടെ രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മൂന്ന് നിലകളുള്ള ക്ഷേത്ര കെട്ടിടത്തിന്റെ ശേഷിക്കുന്ന രണ്ട് നിലകളുടെ നിർമാണം വേഗത്തിലാക്കാൻ 3500ലധികം തൊഴിലാളികളെ ഉടൻ വിന്യസിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര അറിയിച്ചു.അടുത്തിടെ ക്ഷേത്ര ട്രസ്റ്റ് രാവിലെ 6 മുതൽ രാത്രി 10 വരെ ദർശന സമയം ദീർഘിപ്പിച്ചിരുന്നു. ജനുവരി 22ന് രാംലല്ല പ്രതിഷ്ഠ നടത്തിയതിന് ശേഷം ഇതുവരെ 75 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചതെന്ന് ഭാരവാഹികൾ പറയുന്നു.

ഹൈന്ദവ ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് ആരതി. ആരതി വളരെ കൃത്യമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഹൃദയത്തിൻ്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിൻ്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം.ലോഹത്തിൻ്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണംആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം.ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.