ഞാൻ അയാളുടെ കൂടെ കിടന്ന ശേഷം രാവിലെ എണീറ്റ് പോകുമെന്ന് അദ്ദേഹം പറഞ്ഞു- രഞ്ജിനി ഹരിദാസ്

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു, ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

അതേ സമയം പരിപാടിയ്ക്ക് പോയ താൻ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച് പോവുകയുള്ളുവെന്ന് പറഞ്ഞതിനെ പറ്റി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വർക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കിൽ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാൻ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാൽ അതിന് പറ്റാത്തൊരു ദിവസം അയാൾ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാൻ വന്നു. ഇന്ന് നിന്നിട്ട് പോയാൽ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടിൽ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തിൽ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.

ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. ‘അതല്ല, കോർഡിനേറ്റർ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാൻ എഴുന്നേറ്റ് പോവുമെന്ന് പോലും’,. കോർഡിനേറ്റർ അങ്ങനെ പറഞ്ഞോ? എങ്കിൽ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോർഡിനേറ്ററെ വിൡു. പിന്നാലെ അവിടെയുള്ള ഡ്രൈവർ അടക്കം എല്ലാവരെയും വിളിച്ചു.

ചേട്ടാ.. ചേട്ടൻ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയിൽ ഞാൻ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാൻ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. താൻ ഇങ്ങനെയാണെന്നാണ്’, രഞ്ജിനി പരിപാടിയിലൂടെ പറയുന്നത്.