എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ വ്യക്തിയകളിൽ ഒരാൾ എന്റെ ചേച്ചി, സഹോദരിയുടെ വിയോ​ഗത്തിൽ രഞ്ജു രഞ്ജിമാർ

കൂടപ്പിറപ്പിന്റെ മരണത്തിന്റെ വേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. എന്റെ ചേച്ചിക്ക് കുറെ രോഗങ്ങൾ ഉണ്ടായിരുന്നു.”എന്റെ അമ്മ ചേച്ചിക്ക് വേണ്ടി എല്ലാ സന്തോഷങ്ങളും വേണ്ടാന്നു വച്ചു അവൾക്കു വേണ്ടി ജീവിച്ചു. 7 വയസിനു മൂത്ത ചേച്ചി ഞാൻ പറയുന്നത് മാത്രമേ കേൾക്കു. എന്തു പറഞ്ഞാലും എന്റെ പേര് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയും. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നു എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരും എന്നിട്ടു നോക്കി നിന്നു ചിരിക്കും. കാലങ്ങൾ ഓടി പോയി എന്റെ ചേച്ചിക്ക് കുറെ രോഗങ്ങൾ ഉണ്ടായിരുന്നു.”എന്റെ അമ്മ ചേച്ചിക്ക് വേണ്ടി എല്ലാ സന്തോഷങ്ങളും വേണ്ടാന്നു വച്ചു അവൾക്കു വേണ്ടി ജീവിച്ചു. 7 വയസിനു മൂത്ത ചേച്ചി ഞാൻ പറയുന്നത് മാത്രമേ കേൾക്കു. എന്തു പറഞ്ഞാലും എന്റെ പേര് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തും. എല്ലാം ഓർമ്മയാക്കി അവൾ പോയീ എന്നെയും അമ്മയെയും തനിച്ചാക്കി… നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും… ലവ് യൂ അക്കച്ചി….’