ബാങ്കുകളിലെ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളില്‍ ഇടപാട് നടന്നാല്‍ രഹസ്യാന്വേഷണം നടത്തണമെന്ന് ആര്‍ബിഐ

മുംബൈ. രണ്ട് വര്‍ഷമായി ഇടപാട് നടക്കാതിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ ഇടപാട് നടന്നാല്‍ രഹസ്യാന്വേഷണം നടത്താന്‍ ആര്‍ബിഐയുടെ നിര്‍ദേശം. അക്കൗണ്ട് ഉടമകള്‍ ബാങ്ക് വഴി ഇടപാട് നടത്തിയാല്‍ അത് ബാങ്കുകള്‍ നിരീക്ഷിക്കണം എന്നാണ് നിര്‍ദേശം. ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരാണ് നിരീക്ഷണം നടത്തേണ്ടത്.

എന്നാല്‍ അന്വേഷണം നടത്തുമ്പോള്‍ മറ്റ് ജീവനക്കാര്‍ അറിയാന്‍ പാടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവര്‍ത്തന രഹിതമായി കാണുന്നത്. ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.

ഇത് തടയുവനാണ് ആര്‍ബിഐ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ പുതുക്കിയ മാര്‍ഗരേഖ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ബാങ്കുകളും പാലിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.