ഏറ്റവും സന്തോഷം അനുഭവിക്കുന്നത് നീകൂടെയുള്ളപ്പോൾ, കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റെബേക്ക

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന ഒറ്റ പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസിൽ കയറിക്കൂടിയത്. കാവ്യയായി സ്വീകരണ മുറിയിലെത്തി താരം പ്രേക്ഷകരുടെ ഇഷ്ടം വളരെ പ്പെട്ടന്ന് സമ്പാദിക്കുകയായിരുന്നു. കാവ്യ എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. ജീവയായി ശ്രീറാമാണ് അഭനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും വൈറലാവുകയാണ്. സീരിയലിൽ ഭാര്യയായാണ് വേഷമിടുന്നതെങ്കിലും ജീവിതത്തിൽ കാമുകിയാണ്. ശ്രീജിത് വിജയനെന്ന സംവിധായകനാണ് കാമുകൻ.

ഇപ്പോളിതാ കാമുകനൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.‘നീ ഇത് അറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവതി..; റെബേക്ക പോസ്ടിനോപ്പം കുറിച്ചു. താൻ പ്രണയത്തിലാണെന്നും കാമുകനൊപ്പമുള്ള ചിത്രങ്ങളുമായി താരം ഇടയ്ക്കിടയ്ക്ക് എത്താറുമുണ്ട്. പ്രിയതമന്റെ പിറന്നാൾ ദിനത്തിലും പ്രണയം പറഞ്ഞതിന്റെ വാർഷികത്തെക്കുറിച്ചുമെല്ലാം മുൻപ് താരം തുറന്നുപറഞ്ഞിരുന്നു. നിങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് തന്നെ നയിക്കുന്നതും, തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തി ഇതാണെന്നും റെബേക്ക മുൻപ് കുറിച്ചിരുന്നു.

തങ്ങൾ ഇരുവരും പ്രണയത്തിലായിട്ട് 4 വർഷം പൂർത്തിയായെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീ എനിക്ക് മികച്ചതാണെന്ന് മനസ്സിലാക്കി ആദ്യം ഞാൻ നിന്നെ പ്രണയിച്ചു. എന്നാൽ നീ അത്ര മികച്ചതല്ലെന്ന് മനസ്സിലാക്കിയ ഞാൻ നിന്നെ കൂടുതൽ സ്‌നേഹിക്കുകയായിരുന്നുവെന്ന കുറിപ്പോടെയായിരുന്നു റെബേക്ക ശ്രീജിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് റെബേക്കയ്ക്കും ശ്രീജിത്തിനും ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്.