റെഡിൻ കിങ്‌സ്‌ലിയുടെ ഉയരക്കുറവും പ്രായവും ചർച്ചയാക്കി സോഷ്യൽ മീഡിയ

നടൻ റെഡിൻ കിങ്‌സ്‌ലിയുടെയും നടി സംഗീതയുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു . ടെലിവിഷൻ താരമായ സംഗീതയുമായുള്ള കിങ്‌സ്ലിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർത്തിയിരുന്നു. താരങ്ങളുടെ പ്രണയമോ, വിവാഹം ചെയ്യാനുള്ള തീരുമാനമോ അധികമാരും അറിഞ്ഞിരുന്നില്ല.

മൈസൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം കിങ്‌സ്ലിയുടെ പ്രായവും ഉയരവുമെല്ലാം സോഷ്യൽ മീഡിയയിൽ പലരും പരിഹസിച്ചു കൊണ്ടിരിക്കുകയാണ്. 46 വയസാണ് കിങ്സ്ലിക്ക് പ്രായം, സംഗീതയ്ക്ക് 34 വയസാണ്. മാത്രമല്ല, സംഗീതയേക്കാൾ അൽപം ഉയരക്കുറവാണ് കിങ്‌സ്‌ലി.

ഇതാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയത്. എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളോടൊന്നും ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. നടനും കൊറിയോഗ്രാഫറുമായ സതീഷ് ആണ് കിങ്സ്ലി വിവാഹിതനായ ചിത്രം പുറത്തുവിടുന്നത്. ഒരു വർഷത്തിലധികം നീണ്ട പ്രണയമായിരുന്നു ഇരുവരുടെയും.

സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു കിങ്‌സ്ലി. നൃത്തത്തിലൂടെ കരിയർ ആരംഭിച്ച താരം ചെന്നൈയിലും ബെംഗളൂരിലും സർക്കാർ എക്‌സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു കിങ്‌സ്ലി.

ഡാൻസിലൂടെയാണ് റെഡിൻ കിങ്‍സ്‌ലി കരിയർ ആരംഭിച്ചത്. ചെന്നൈയിലും ബെംഗളൂരിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു അദ്ദേഹം. പിന്നീടായിരുന്നു സിനിമയിലേക്കുള്ള എൻട്രി. ജയിലർ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിൻ, ശിവകാർത്തികേയൻ നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്.

തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റർ, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. അതേസമയം, മാധ്യമങ്ങളെ പോലും അറിയിക്കാതെ രഹസ്യമായാണ് ചടങ്ങുകൾ നടത്തിയത്.