സ്വയംഭോ​ഗം ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല,കേരളത്തിന്റെ യഥാർഥ പ്രശ്നം ലൈം​ഗിക വിദ്യാഭ്യാസം കിട്ടാത്തത്-രഹ്ന ഫാത്തിമ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എറെ വിവാദമുണ്ടാക്കിയ വ്യക്തിയാണ് രഹ്ന ഫാത്തിമ.തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറി.ഒരു മുസ്ലീമായ രഹ്ന എന്തിന് ശബരിമലയിൽ പോകുന്നു എന്നതായിരുന്നു ആ സമയം ഉന്നയിച്ച പ്രധാന ചോദ്യം.അടുക്കളയിൽ അർധ നഗ്‌നയായി നിന്നു മത്തിക്കറി വയ്ക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.ബോഡി ആര്ട്ട് ആന്റ് പൊളിറ്റിക്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോയും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.പോലീസ് കേസുവരെയായ രഹ്നയുടെ ബിഎസ്എൻഎല്ലിലെജോലിയും നഷ്ടമായിരുന്നു.

https://www.facebook.com/soumya.pv.714/videos/1738899619594926/

കുട്ടകളെക്കൊണ്ട് ​​​ന​ഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രഹ്ന ലൈംഗിക വിദ്യാഭ്യാസത്തിനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.പ്രാക്ടിക്കൽ ക്ലാസ്സ് ഉണ്ടായിരിക്കില്ലെന്ന് രഹ്ന ആദ്യമേ പറയുന്നുണ്ട്.ആഴ്ചയിൽ ഒന്നു വീതം ക്ലാസ് ഉണ്ടാകുമെന്നാണ് രഹ്ന വാഗ്ദാനം ചെയ്തിരിക്കുന്നത്.101 കെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് തന്റെ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് രഹ്ന നടത്തുന്നത്.കേരളത്തിന്റെ യഥാർഥ പ്രശനം അടച്ചിട്ട ലൈംഗികതയാണെന്നും കപട സദാചാരംമൂലം യഥാർഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയുമാണ് രഹ്നഫാത്തിമ പുതിയ ക്ലാസുമായി രംഗത്ത് എത്തിയിരിക്കുന്നത്

പ്രേക്ഷകർ ഉന്നയിക്കുന്ന സംശയങ്ങൾ പ്രമുഖ സെക്സോളജിസ്റ്റ് സംശയങ്ങൾ ദൂരീകരിക്കുമെന്നും രഹ്ന തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു.സ്വയം ഭോഗം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി രഹ്ന പറയുന്നു.നിങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല അതിന്റെ ആവശ്യം വരാറില്ല എന്നുമായിരുന്നു രഹ്നയുടെ മറുപടി.