ഇപ്പോള്‍ വീട്ടില്‍ ഞാനും മകനും മാത്രം, ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രേഖ രതീഷ്

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആയിരത്തില്‍ ഒരുവള്‍, ഏഷ്യാനെറ്റിലെ പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് താരം. അതില്‍ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്. രേഖ രതീഷ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്. ഇപ്പോഴിതാ ഇതിനെല്ലാം രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് രേഖ

ഇപ്പോഴിത ലോക്ക് ഡൗണ്‍ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രേഖ രതീഷ്. ഷൂട്ട് ഒന്നും ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ വിട്ടിലിരുപ്പാണ്. ഞാനും മകനും മാത്രമേ ഇപ്പോള്‍ വീട്ടിലൊള്ളൂ.. നേരത്തെ മകന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ആ കുറവുകള്‍ പരിഹരിക്കുന്നു. അതിനാല്‍ മകനും ഫുള്‍ ഹാപ്പി. വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. അതികൊണ്ട് തന്നെ ലോക്ക് ഡൗണ്‍ ബോറായി തോന്നുന്നില്ല. അടുത്ത കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ എനിക്കള്ളൂ. ഞാന്‍ പാചകം ചെയ്ത്, അതിന്റെ വിഡിയോ അവര്‍ക്ക് അയച്ചു കൊടുക്കും. ഗ്രൂപ്പ് വീഡിയോ കോള്‍ അങ്ങനെയൊക്കെയാണ് ലോക്ക് ഡൗണ്‍ സമയം ചെലവഴിക്കുന്നതെന്ന് രേഖ വ്യക്തമാക്കി.

അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് ഇരുവീടുകളിലും അധികം പിന്തുണയുണ്ടായിരുന്നില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടി. ഞാന്‍ അച്ഛന്റെ കൂടെ ചെന്നൈയില്‍ തന്നെ വളര്‍ന്നു. സീരിയലുകള്‍ ലഭിച്ചതോടെ ഞാന്‍ തിരുവനന്തപുരത്തേക്ക് താമസം മാറി. തിരുവനന്തപുരത്ത് താമസം മാറിയതില്‍ പിന്നെ വാടക വീടുകളാണ് അന്നു മുതല്‍ ഇന്നുവരെയുള്ള എന്റെ ജീവിതത്തിന്റെ ഭാഗമായത്. എങ്കിലും അവിടെ ഞാനും മകനും ഞങ്ങളുടെ സന്തോഷവും കണ്ടെത്തി. മകന്‍ അയാന്‍. ഇപ്പോള്‍ 9 വയസായി. മകനെ നോക്കാന്‍, പ്രായമായ ഒരമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഇതാണ് ഇപ്പോള്‍ എന്റെ കുടുംബം രേഖ പറഞ്ഞു

പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ രേഖയുടെ ജീവിതത്തിലെ ദുരന്തമായി ആ തീരുമാനം മാറി. 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. കുടുംബിനി ആയി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, വിവാഹ മോചനത്തിനുശേഷം വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു