കോവിഡ് വന്നതോടെ പൊതുവേദികളില്ലാതായി, രാണു മണ്ഡാലിന്റെ അവസ്ഥ ദയനീയം

കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവർന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്.അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്.ലതാമങ്കേഷ്‌കർ പാടിയ എക് പ്യാർ കാ നഗ്മാ ഹെയ് എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്

എന്നാൽ ഇപ്പോഴിതാ റാണു വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. റാണുവിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി റാണുവിനെ കുറിച്ച്‌ ആർക്കും ഒരറിവുമില്ലകൊറോണ ആയതോടെ പൊതു വേദികൾ കുറഞ്ഞ സാഹചര്യത്തിൽ റാണുവിന്റെ തിരക്കും നഷ്ടപ്പെട്ടു. ഇതോടെ പുതിയ വീട് ഉപേക്ഷിച്ച്‌ റാണു പഴയ വീട്ടിലേയ്ക്ക് തിരിച്ചു പോയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പ്രശസ്തയായ രാണു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി.ഇതിനിടെ തൻ്റെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പണവും മറ്റ് അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു.2019നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു.സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു.ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു