ജസ്റ്റ് മാരിഡ് ഫോട്ടോയുമായി രശ്മി, അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി പ്രേക്ഷകർക്ക് രശ്മി ബോബനെ അറിയാം.അച്ചുവിന്റെ അമ്മ,രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്.ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽ കുറച്ചു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്.രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും.

ഇപ്പോഴിതാ തന്റെ ജസ്റ്റ് മാരീഡ് ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി. രണ്ടായിരത്തി ഒന്നിൽ ‘പെയ്‌തൊഴിയാതെ’ എന്ന പരമ്പരയിൽ ഒന്നിച്ച് വർക്ക് ചെയ്യുമ്പോഴായിരുന്നു ഇരുവരുടേയും വിവാഹം. ബോബൻ ചേട്ടൻ അന്നേ ചുള്ളനാണല്ലെ എന്നാണ് മിക്ക ആളുകളും ചിത്രത്തിന് കമന്റ് ചെയ്യുന്നത്. കൂടാതെ, രശ്മി ചേച്ചിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്ത രശ്മി മമ്മൂട്ടി ചിത്രമായ വണ്ണിലാണ് അവസാനമായി വേഷമിട്ടത്. നിരവധി ഹിറ്റ് സിനിമകളുടെ മേക്കറായ ബോബന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം അൽ-മല്ലുവാണ്. കൂടാതെ ദൃശ്യം രണ്ടിൽ ഡി.വൈ.എസ്.പി രഘുറാം എന്ന ചെറിയൊരു കഥാപാത്രമായി ബോബൻ എത്തിയിരുന്നു.