മോഹന്‍ലാല്‍ ബേസിക്കലി അലവലാതിയാണ്; എന്നാലും ഇക്കാര്യം പ്രശംസനീയം- രശ്മി ആര്‍ നായര്‍

സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും പ്രശസ്ത മോഡലുമാണ് രശ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിൽ തുറന്നെഴുത്തുകൾ നടത്തിയും അതിനൊപ്പം പ്രശസ്തി നേടിയ ബ്ലോഗറും നടിയുമാണ് രശ്മി. സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ വിമർശിക്കുന്നു. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് മൂർച്ച കൂടും. എണ്ണമില്ലാത്ത ടോപ്‌ലെസ് ഫോട്ടോകളിലൂടെയാണ് രശ്മി ഫേസ്ബുക്കില്‍ വിപ്ലവം നടത്തിയത്.

rasmi r nair

അസാധാരണമായ ധൈര്യമാണ് രശ്മിയുടെ കൈമുതൽ. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ ചുംബന സമരവും ഫേസ്ബുക്കിലെ ഒടുവില്‍ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിപ്പെട്ടിരുന്നു

രശ്മി ആര്‍ നായര്‍ ആദ്യമായല്ല മോഹന്‍ലാലനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തുന്നത്. ഇന്ത്യ മുഴുവന്‍ കോവിഡ് 19 ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് അമ്പത് ലക്ഷം രൂപയാണ്. ഇതിനെ കുറിച്ച് രശ്മി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ നടന്‍ മോഹന്‍ലാല്‍ അമ്പതു ലക്ഷം രൂപ നല്‍കിയത് പ്രശംസനീയമാണ് മലയാള സിനിമയിലെ മറ്റു നടീ നടന്മാര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മാതൃക പിന്തുടരണം. എന്നാല്‍ ഈ പോസ്റ്റില്‍ രശ്മി മോഹന്‍ലാലിനെതിരെ നിരവധി കമെന്റുകള്‍ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.