സ്ത്രീയുടെ ലൈംഗികത എന്നാല്‍ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല

സ്ത്രീയുടെ ലൈംഗികതായും അവളുടെ കഴിവ് കുറവും പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല. അവളുടെ മാത്രം സ്വകാര്യത ആണ് ഈ വിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ്റ് കല മോഹന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടെന്ന് ഞാന്‍ പറയുന്നത് എന്റെ ജീവിതം വെച്ച് തന്നെയാണ്.. തോല്‍ക്കില്ല എന്നങ്ങു തീരുമാനിച്ചാല്‍ മതി.താങ്ങാന്‍ എനിക്കു ഒരു തോള് ഇല്ല,അത് കാരണമാകാം തളര്‍ച്ചയും ഇല്ല.??

പോസ്റ്റിന്റെ പൂര്‍ണ രൂപം:- സ്ത്രീയുടെ ലൈംഗികത എന്നാല്‍ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല.. അവളുടെ കഴിവ്‌കേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്.വിളറി പോയ മുഖം അമര്‍ത്തി തുടച്ചു, കുറ്റബോധം അള്ളിപിടിച്ച ചുണ്ടുകള്‍ അനക്കി ഒരു പുരുഷന്റെ ശബ്ദം.. അന്നാണ് അവസാനമായി എന്നോട് സ്‌നേഹം കാണിച്ചത്. ഇതിങ്ങനെ പോകട്ടെ..
നിന്റെ ഭാവിയും നശിക്കും. ഒരു അഞ്ചു വര്‍ഷം എങ്ങനെ എങ്കിലും സഹിക്കണം,..പിന്നെ, ആരും അറിയാതെ നമ്മുക്ക് പിരിയാം.. അവള്‍ക്കും അതല്ലാതെ മറ്റു നിവൃത്തി ഇല്ലായിരുന്നു.. കണ്മുന്നില്‍, ഭാര്തതാവിന്റെയും കാമുകിയുടെയും ബന്ധത്തിന്റെ തെളിവ് നിരന്നു കിടക്കുന്നുണ്ട്.. വെറുമൊരു കാമുകി അല്ല.. സ്‌കൂളില്‍ വെച്ച് കൗമാരക്കാരി പ്രണയിനി ആയതാണ്.. ഒന്നുമൊന്നും ആകാതെ നടന്ന കാമുകനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപേക്ഷിച്ചു പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു സംസ്ഥാനം വിട്ട് പോകുന്നു..

കാമുകന്‍ മറ്റൊരു ബന്ധത്തില്‍ കേറി.. എല്ലാമെല്ലാം തുറന്നു പറഞ്ഞു വിവാഹം വരെ എത്തി.. കഠിനാദ്ധ്വാനം കൊണ്ട്, ഉയര്‍ന്ന നിലയില്‍ എത്തുന്നു.. സാമൂഹികസാംസ്‌കാരിക രംഗത്ത് പ്രമുഖന്‍ ആകുന്നു.. തനിക്കു മുന്നില് നിരന്നു കിടക്കുന്ന തെളിവുകള്‍ കണ്ടുള്ള ഞെട്ടല്‍ അല്ല.. എന്നേ അതറിഞ്ഞതാണ്..തൊട്ടയല്‍വാസി ആയവര്‍..രണ്ടുപേരും വിവാഹിതര്‍ എന്നത് ഇപ്പോള്‍ നിരാശ ആണ്..കാത്തിരിക്കാമായിരുന്നു കുറച്ചു നാള്‍ കൂടി.ചേരേണ്ടവര്‍ ചേര്‍ന്നു പോയേനെ..ആ ദുഃഖം ഇപ്പോള്‍ രണ്ടു വീട്ടുകാര്‍ക്കും ഉണ്ട്..എല്ലാം ഉള്‍ക്കൊണ്ടു കുറച്ചു വര്‍ഷങ്ങള്‍ പിടിച്ചു നില്‍ക്കാമെന്ന് സമ്മതിച്ചു എങ്കിലും, അപകര്‍ഷത, നിരാശ, ഈര്‍ഷ്യ ഒക്കെ ഭാര്യയില്‍ കൂടി വന്നു..

പൊട്ടിത്തെറികള്‍ മാത്രമേ അവളില്‍ ഉണ്ടാകുന്നുള്ളൂ. അപവദിക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീ രൂപം.ഏതൊരു അവിഹിത ബന്ധത്തെയും പോല്‍ കുറെ നാള്‍ കഴിഞ്ഞു തിരിച്ചു വരുമെന്ന് പ്രതീക്ഷ ഇല്ല..വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ട്..” ഞാന്‍ എന്താ ഇപ്പൊ പറയുക..മാഡത്തിന് സ്ത്രീ എന്ന നിലയില്‍ കഴിവില്ല എന്നാണ് പുള്ളി എന്റെ ഭാര്യയോട് പറഞ്ഞത്.. ‘നിങ്ങളുടെ സുഹൃത്താണോ എന്റെ ഭാര്തതാവ്?അല്ല, ഭാര്യയുടെ.എന്റെ കഴിവ്‌കേടു നിങ്ങളുടെ ഭാര്യയോടാണോ എന്റെ ഭാര്തതാവ് ചര്‍ച്ച ചെയ്യണ്ടത്?അപ്പൊ അവര്‍ തമ്മിലുള്ള ബന്ധമെന്താണ്?മാഡം പറയു..ഞാന്‍ എന്ത് വേണം?ഒന്നും വേണ്ട, ഞാന്‍ ഇറങ്ങുന്നു.

ഒന്നിച്ചു ജീവിക്കാന്‍ പറ്റിയില്ല എങ്കിലും ഇങ്ങനെ എങ്കിലും ഒരു ബന്ധമില്ല ആ സ്ത്രീയോട് എങ്കില്‍, അദ്ദേഹം ജീവനോടെ ഇരിക്കില്ല എന്ന് ഒരു യാത്രയില്‍, എന്നോട് പറഞ്ഞു. അവരെ കുറിച്ചെഴുതിയ ഡയറി കുറിപ്പ് എന്റെ കയ്യില്‍ ഉള്ളത് നശിപ്പിച്ചു കളയാന്‍ തോന്നിയിട്ടില്ല.. കാറിലെ ഇരുട്ടില് ആ മനസ്സിലെ വികാരങ്ങള്‍ പറയുമ്‌ബോള്‍, വൈശാഖം എന്ന വീടിന്റെ പടി എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്ന ഉള്‍ക്കാഴ്ച കൊണ്ട് ഭാര്യയുടെ കണ്ണ് നിറഞ്ഞൊഴുകി..

സംസാരത്തിന് ഇടയ്ക്ക് അദ്ദേഹം അത് കണ്ടിട്ടുണ്ടാകില്ല..ഭാര്യ നല്ല സുഹൃത്താണല്ലോ..ലോകത്തെ ഏറ്റവും അപകടകാരി ആയ കാമുകി ആണ് എന്ന ബോധം ഉണ്ടായിട്ട് പോലും,ദാമ്ബത്യത്തെ ഒന്ന് പിടിച്ചു നില്‍ക്കാന്‍ ഒരു കാമുകനെ തിരയാതിരുന്നില്ല..പകരത്തിനു പകരം എന്ന പക ഉണ്ടായിരുന്നു എങ്കിലും, ഞാന്‍ അതില്‍ വിജയിച്ചില്ല..എന്നിലെ കുശുമ്ബും അസൂയയും അദ്ദേഹം വിഷാദരോഗവും അഹങ്കാരവുമായി വക്കീല്‍ നോട്ടീസില്‍ എഴുതി അയച്ചു..സ്ത്രീസഹജമായ ലൈംഗികതയില്‍ പരാജയമാണെന്നും അടിവരയിട്ടു കൊണ്ടുള്ള ആ നോട്ടീസ് കൊണ്ട് വന്ന കോടതി ശിപായി എന്നെ സഹതാപത്തോടെ നോക്കി..
അദ്ദേഹം, തന്റെ അമ്മയെ, അതിനേക്കാള്‍ ജീവനായ കൂട്ടുകാരിയെ അപമാനിച്ചതിന് ഇത്രയും തത്കാലം അയച്ചു സമാധാനപ്പെട്ടു

മോളെ വേണ്ടിയിട്ടല്ല..,എങ്കിലും കോടതിയില്‍ കേസ് പോയാല്‍ അത് വേണ്ടി വരും.അവള്‍ കോടതി കേറേണ്ടി വരും..അതെന്നിലെ അമ്മയുടെ തോല്‍വി ആണ്..ഡിവോഴ്‌സ് ദിവസവും ഒറ്റയ്ക്കു പോകാനേ ഞാന്‍ ആഗ്രഹിച്ചുള്ളു.കോടികള്‍ വിലയുള്ള വീടിനും മറ്റു സ്വത്തുക്കള്‍ക്കും എന്റെ സ്ത്രീധനസ്വര്‍ണ്ണത്തിനും പകരമായി തന്ന തുകയും ബാക്കിയും ഇട്ട് ഞാന്‍ ഒരു കൊച്ചു ഫ്‌ലാറ്റ് വാങ്ങി.ഒരു കൊച്ചു വസ്തു എന്റേതായി എഴുതി കിട്ടി.”’ആ സ്വര്‍ണ്ണം എങ്കിലും വാങ്ങി എടുക്കണമായിരുന്നു..ഡിവോഴ്‌സ് കൊടുക്കരുതായിരുന്നു..ഇങ്ങനെ സ്വന്തം ജീവിതം പബ്ലിക് ആയി എഴുതി വില കളയരുത്..”മോള്‍ടെ ഭാവി ഓര്‍ക്കണം.

ഇതൊക്കെ കേട്ട് മടുത്തു.ഒരു ചെവിയില്‍ കൂടി കേട്ടു മറ്റൊരു ചെവിയില്‍ കൂടി കളയാന്‍ ശീലിക്കുന്നു..ഇന്നലെയും അമ്മ വിളിച്ചു പറഞ്ഞു..അച്ഛന്‍ ഒരിക്കലും നിന്നോട് പൊറുക്കില്ല.. സ്വന്തം ജീവിതം കൊണ്ട് കളഞ്ഞതിനു എന്ന്..ഞാന്‍ ജീവിതം കളഞ്ഞിട്ടില്ല..അതിജീവിച്ചു എന്നാണ് എന്റെ ഒറ്റ വാക്ക്.. !ഇന്നലെ,’ നിങ്ങളുടെ കാമം മുഴുവന്‍ നിങ്ങളുടെ എഴുത്തില്‍ ഉണ്ടല്ലോ..എന്നൊരു മെസ്സേജ് കിട്ടി.
ഞാന്‍ സഭ്യമായി മറുപടി പറഞ്ഞു..അയാള്‍ ഒടുവില്‍ നൂറു വട്ടം മാപ്പും സഹോദരന്‍ ആയി കാണണം എന്നും പറഞ്ഞു പോയി..ഞാന്‍ ഓര്‍ത്തത് മറ്റൊന്നുമല്ല..സ്ത്രീയുടെ ലൈംഗികത ആണ് അവളെ അധിക്ഷേപിക്കാന്‍ ഉള്ള മാര്‍ഗ്ഗമെന്നു പുരുഷന്‍ കരുതുന്നു..അവള്‍ക്കു കഴിവില്ല എന്ന് ഭാര്തതാവിനു മാത്രമേ പറയാന്‍ അവകാശം ഉള്ളു..എന്നാല്‍ ആ കണ്ണുകളില്‍ പോലും കാമം ആണെന്ന് അന്യസ്ത്രീയുടെ ഭാര്തതാവ് പറയും..മെസ്സേജില്‍ മറുപടി ഇല്ലാ എങ്കില്‍ തള്ളയുടെ കഴപ്പ് അവള്‍ എഴുതി തീര്‍ക്കുന്നു എന്ന് ലവന്മാര്‍ പോസ്റ്റില്‍ കമെന്റ് ഇടും..

മനസ്സില്‍ ഇപ്പോള്‍ കട്ട ഫെമിനിസം ആണ് കേട്ടോ..ഒരല്‍പ്പം അഹങ്കാരവും.അന്ന്, കിടപ്പറ രഹസ്യം ചോദിച്ചറിയാന്‍ അദ്ദേഹത്തിന്റെ ഉന്നത സമൂഹത്തിലെ കൊച്ചമ്മമാര്‍ വന്നിരുന്നു..ഇനി ഒറ്റ ഒരാള്‍ ഇങ്ങോട്ട് കേറരുത് എന്ന് പറഞ്ഞു ഞാനവരുടെ ശത്രു ആയി..പിന്തിരിഞ്ഞു നോക്കുമ്‌ബോള്‍ ഭൂതകാലജീവിതം ഒരു അനുഭവപാഠമാണ്..അസംതൃപ്തിയും അസന്തുഷ്ടിയും ഇല്ല അതില്‍…മനസ്സിന്റെ ഉള്ളറകളില്‍ നിറഞ്ഞ ജീവിതത്തിന്റെ അനിശ്ചിതത്വം, ഒഴുക്കി കളഞ്ഞത് അക്ഷരങ്ങളിലൂടെ ആണ്.. അങ്ങനെ,ചെയ്യരുത് എന്ന വാക്ക് കേട്ടിരുന്നു എങ്കില്‍ എന്റെ സമനില ഇങ്ങനെ ആകുമായിരുന്നില്ല..എഴുതിക്കോട്ടെ. ??ഒരു രാത്രിയില്‍ നാട് വിട്ടു മോളെയും കൊണ്ട് ഇറങ്ങി..ഒരു വര്‍ഷം പിന്നിട്ടു ഒറ്റ ആയി ജീവിതം തുടങ്ങിയത്.അച്ഛനും അമ്മയും വഴക്കുകളിലൂടെ അവരുടെ സങ്കടം തീര്‍ക്കട്ടെ. അത് ഞാന്‍ അനുവദിച്ചു കൊടുത്തു..ഇത്രയും നാളത്തെ അന്തസ്സ് മകളുടെ ജീവിതം എന്തായി എന്നൊരു ചോദ്യത്തില്‍ ഒലിച്ചു പോകുന്നു..

ഇന്ന്, അദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു പ്രായമായ സ്ത്രീ 12 വട്ടം എന്റെ മൊബൈലില്‍ വിളിച്ചു..ഞാന്‍ എടുക്കാറില്ല, അത്തരം കോളുകള്‍..ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവര്‍ എങ്ങനെയും കണ്ടെത്തട്ടെ..എന്തായിരുന്നു നിങ്ങളുടെ പ്രശ്‌നം എന്ന് ചോദിക്കുമ്‌ബോ,നമ്മളൊക്കെ മജ്ജയും മാംസവുമുള്ള മനുഷ്യരല്ലേ എന്നൊരു മുഖവുരയോടെ അദ്ദേഹം വിശദീകരണം നല്‍കുന്നുണ്ട്. ?എന്റെ കയ്യില്‍ ഇരിക്കുന്ന പാനപാത്രത്തില്‍ ഉള്ളത് വിഷമോ അമൃതോ എന്നത് എന്റെ മാത്രം സ്വകാര്യം..എന്റെ ജീവിതത്തിലും ഹൃദയത്തിലും കയ്യൊപ്പു പതിച്ചവന്‍ എന്നൊരാളെ കുറിച്ച് എഴുതാന്‍ ഒരു അവസരം വരട്ടെ..ഒട്ടനവധി പ്രശ്‌നങ്ങള്‍ എനിക്കു എഴുതി അയക്കാറുണ്ട് പലരും..സ്ത്രീയും പുരുഷനും..ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടെന്ന് ഞാന്‍ പറയുന്നത് എന്റെ ജീവിതം വെച്ച് തന്നെയാണ്.. തോല്‍ക്കില്ല എന്നങ്ങു തീരുമാനിച്ചാല്‍ മതി.താങ്ങാന്‍ എനിക്കു ഒരു തോള് ഇല്ല,അത് കാരണമാകാം തളര്‍ച്ചയും ഇല്ല.??ആരുമില്ല എന്നത് ചിലപ്പോള്‍ ഒരു അനുഗ്രഹം ആണെന്നേ.. ??