പിങ്ക് നിറമുള്ള ലാച്ചയിൽ അതീവ സുന്ദരിയായി രശ്മി സോമൻ

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമൻ. ഒരു കാലത്ത് മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാൽ ഇടക്കാലം കൊണ്ട് സീരിയലിൽ നിന്നും രശ്മി അപ്രത്യക്ഷമായിരുന്നു. പിന്നീട് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്.

ഇപ്പോളിതാ പിങ്ക് നിറമുള്ള ലാച്ചയിൽ അതീവ സുന്ദരിയായിട്ടാണ് രശ്മി പുതിയ ചിത്രങ്ങളിൽ നിറയുന്നത്. മെലിഞ്ഞുകൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ നൽകുന്ന കമന്റ്. പൊതുവെ നാടൻ വേഷങ്ങളിലാണ് രശ്മി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഗുരുവായൂർ ഏകാദശി ദിവസം രശ്മി പങ്കിട്ട സാരി ലുക്കിലുള്ള ചിത്രം ഏറെ വൈറലായിരുന്നു

സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു..