നായിക വേഷങ്ങൾക്ക് വി‌ട, വില്ലത്തിയാകാനൊരുങ്ങി രശ്മി സോമൻ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രശ്മി സോമൻ. അഭിനയ രംഗത്ത് നിന്ന് ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ സജീവമായ നടി. സോഷ്യൽ മീഡിയകളിൽ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹത്തോടെ ഭർത്താവ് ഗോപിനാഥനൊപ്പം രശ്മി ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. ചെറുപ്പം മുതൽ സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്ന രശ്മി 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സീരിയലുകളിലെ പ്രകടനമാണ് നടിയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ വീഡിയോകളുമായും രശ്മി എത്തുന്നുണ്ട്.

ഇപ്പോളിതാ നായികയിൽ നിന്ന് വില്ലത്തിയായി മാറിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. കാര്‍ത്തിക ദീപം എന്ന സീരിയലിൽ വില്ലത്തി വേഷത്തിലാണ് രശ്മി സോമന്‍ എത്തുന്നത്. കരിയറിലെ ആദ്യ വില്ലത്തി വേഷത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ,പ്രേക്ഷകർ എന്നെ എപ്പോഴും നിഷ്‌കളങ്കയായ വീട്ടിലെ സ്ത്രീയുടെ റോളിലാണ് കണ്ടിട്ടുളളത്. പുതിയ കഥാപാത്രത്തിലുളള പ്രതീക്ഷകള്‍ വലുതാണ്. ആഴ്ചകളായി ഈ കഥാപാത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

എനിക്ക് പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് ഞാന്‍. പക്ഷേ, എന്റെ 100% കഥാപാത്രത്തിന് നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. കരിയറിലെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്ന സമയത്താണ് ഈ അവസരം വരുന്നത്. ഒരേതരത്തിലുളള കഥാപാത്രങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു. ഒരു വില്ലത്തി റോളില്‍ അഭിനയിക്കുകയെന്നത് ഫണാണ്. വളരെയധികം അഭിനയ സാധ്യതകളുളള ഒരു റോളാണിത്. വസ്ത്രധാരണം മുതല്‍ ഭാവപ്രകടനങ്ങള്‍ വരെ എല്ലാം വ്യത്യസ്തമാണ്.ഞാന്‍ അതെല്ലാം നന്നായി ആസ്വദിക്കുന്നു. ഇത് എന്റെ കരിയറിലെ എറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു,