ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് രശ്മി സോമന്‍, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് നടി. അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിതയാകുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസമാക്കുകയും ചെയ്തു. അടുത്തിടെ ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

സഹോദരന്റെ മകള്‍ ആരാധ്യയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു രശ്മിയുടെ പോസ്റ്റ്. ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും മറ്റും രശ്മി പങ്കുവെയ്ക്കുകയും ചെയ്തു. സുന്ദരികുട്ടിക്ക് രശ്മി നല്‍ക്കുന്ന ആശംസകള്‍ ആണ് വൈറല്‍ ആയത്.

വിവാഹ ശേഷം നാലര വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രശ്മി സോമന്റെ തിരിച്ചു വരവ്. ഹേമാംബിക ആയി എത്തിയ രശ്മിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കാര്‍ത്തിക ദീപം പരമ്പരയില്‍ ദേവ എന്ന കഥാപാത്രമായിട്ടാണ് ഇപ്പോള്‍ രശ്മി തിളങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു താരം. ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞാല്‍ രശ്മി ദുബായിക്ക് പറക്കുകയാണ് പതിവ്.