ചത്ത മുതലയ്ക്കു റീത്തുവച്ചവർ‌ 24 മണിക്കൂർ തികയും മുന്നേ അന്ധവിശ്വാസത്തിനെതിരെ ക്ലാസ് എടുക്കുന്നു- രശ്മി ആർ നായർ

കാസർകോട് കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പേര് വിളിച്ചാൽ ആളുകളെ കാണാനായി അമ്പലക്കുളത്തിലെ വെള്ളത്തിൽ നിന്നും തല പൊക്കി നോക്കുന്ന ബബിയയയെ എല്ലാവർക്കും അത്ഭുതം ആയിരുന്നു രാവിലെയും ഉച്ചയ്ക്കും ഉള്ള പൂജയ്ക്കുശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. മുതലയുടെ മരണ വാർത്ത ചർച്ചയായിടത്താണ് കേരളത്തിൽ നരബലിയും നടന്നത്. നരബലിക്കു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം അന്ധവിശ്വാസത്തിനെതിരെ ക്ലാസുകൾ നടക്കുകയാണ്, മുതലയെ വാഴ്ത്തുന്നതും അന്ധവിശ്വാസത്തിന്റെ ഭാ​ഗമാണെന്ന് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ

കുറിപ്പിങ്ങനെ, ഇന്നലെ ചത്ത മുതല ദേവന്റെ മുതല ആണെന്നും അത് നിവേദ്യം മാത്രമേ തിന്നൂ എന്നും എഴുതി ഏതൊക്കെയോ വിവരം കെട്ടവന്മാർ ചത്ത മുതലയ്ക്കു റീത്തു വയ്ക്കുന്ന ഫോട്ടോ അടക്കം പ്രചരിപ്പിച്ച മലയാളത്തിലെ മുഖ്യധാരാ മാധ്യമ പണിക്കാർ ദാണ്ടെ ഇരുപത്തിനാലു മണിക്കൂർ തികയും മുന്നേ നാട്ടുകാർക്ക് അന്ധവിശ്വാസത്തിനെതിരെ ക്ലാസ് എടുക്കുന്നു.

ശാസ്ത്രം മലയാള മാപ്രാകളുടെ മുന്നിൽ ദയനീയമായി തോൽക്കുന്ന കാഴ്ച. ഒരാൾക്ക് ഒരു തന്തയെ സാധ്യമാകൂ എന്ന് ശാസ്ത്രവും സ്റ്റീഫൻ നെടുമ്പള്ളിയും വരെ പറഞ്ഞ തിയറി മലയാള മാപ്രകളുടെ മുന്നിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നു .