ബോട്ടോക്സ് ഇഞ്ചക്ഷന്‍ അടിച്ചതില്‍ പിന്നെ മോഹന്‍ലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്, രശ്മി ആര്‍ നായര്‍ പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് എതിരെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മോഡല്‍ രശ്മി ആര്‍ നായര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയ്ക്ക് ഇത്രയധികം ഹൈപ്പ് കൊടുത്തത് എന്ന് രശ്മി ചോദിക്കുന്നു.

രശ്മി ആര്‍ നായരുടെ കുറിപ്പ് ഇങ്ങനെ, എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന് പ്രിയദര്‍ശന്‍ പോലെ ഒരു സംവിധായകന്‍, പ്രിയദര്‍ശന്‍ പോലെ എന്ന് പറയുമ്പോള്‍ പ്രിയദര്‍ശന്റെ പത്തുമുപ്പതു വര്‍ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെന്‍ സിനിമയിലെ ആര്‍ട്ട് പ്രോപ്പര്‍ട്ടി ആണ്. അങ്ങനെ ഉള്ള ഒരു ലെജന്‍ഡറി സംവിധായകന്‍ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന്. മോഹന്‍ലാല്‍ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാന്‍ഡ് നെയിം ആണ് ബ്രാന്‍ഡ് വാല്യൂവില്‍ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല.

അങ്ങനെ ഉള്ള മോഹന്‍ലാല്‍ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാന്‍ഡ് വാല്യൂ സ്പോയില്‍ ചെയ്യാന്‍ നോക്കിയത്. ബോട്ടോക്സ് ഇഞ്ചക്ഷന്‍ അടിച്ചതില്‍ പിന്നെ മോഹന്‍ലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങള്‍ക്കു ഒരു പരിധി ഉണ്ടല്ലോ.

ഇത് മോഹന്‍ലാല്‍ ഒഴികെ എല്ലാര്‍ക്കും മനസിലായിട്ടും ഒരുകാലത്തു കാല്‍വിരലുകള്‍ വരെ അഭിനയിക്കും എന്ന് സംവിധായകര്‍ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്. ഒന്നുകില്‍ ഇവര്‍ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലല്‍ ലോകത്താണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം.