റിയാസ് കോടികളുടെ വരുമാനം മറച്ചുവെച്ചു, തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ നൽകിയതെല്ലാം കള്ളം

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പിഎ മുഹമ്മദ്‌ റിയാസ്, തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ മറച്ചുവെച്ചത് കോടികളുടെ വരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥിയോ ജീവിതപങ്കാളിയോ ഏതെങ്കിലും കമ്പനിയുമായി കരാറിൽ ഉണ്ടോ എന്ന ചോദ്യത്തിന് 2021-ൽ ഇല്ല എന്ന മറുപടിയാണ് റിയാസ് നൽകിയത്. മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായി വീണ വിജയൻ സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലിരിക്കെയാണ് റിയാസ് ഇത്തരമൊരു പച്ചക്കളളം സത്യവാങ്മൂലത്തിൽ എഴുതിയത്.

2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്. യാസ് നൽകിയ സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപയാണ്.

അതായത് ലഭ്യമായ രേഖകളിൽ നിന്ന് വ്യക്തമാകുന്നത് 2.97 കോടിയുടെ വരുമാനം മറച്ചുവയ്‌ക്കുകയോ വിട്ടുപോകുകയോ ചെയ്തെന്നാണ്.

അതേസമയം കഴിഞ്ഞ കുറച്ച് കാലമായ് മുഖ്യന്റെ മകൾ വീണാ വിജയൻ ചെയ്യാത്ത ജോലിക്ക് കോടികൾ കൈപ്പറിയതിൽ ഇപ്പോഴും വ്യക്തത ഇല്ലാതെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതി അടച്ചോ എന്നതല്ല ,ചെയ്യാത്ത ജോലിക്ക് പണം ലഭിച്ചോ എന്നതാണ് ചോദ്യം.അത് മനസ്സിലാക്കതെ നികുതി അടച്ചെന്ന് പറഞ്ഞ് തടി തപ്പാൻ ശ്രമിക്കുകയാണ് ഇടത് ഭരണകൂടം.GST അടച്ചു എന്ന കണക്ക് പുറത്ത് വിട്ടതോടെ എല്ലാ വിശയവും കഴിഞ്ഞു എന്ന രീതിയിലായുന്നു കമ്മികളുടെ ആഘോഷം.വിഷയം ജനങ്ങളിലേക്ക് എത്തിച്ച മാത്യൂ കുഴൽ നാടൻ വീണയോട് മാപ്പ് പറയണം എന്നതായിരുന്നു ഇവരുടെ എല്ലാം ആവിശ്യം.

എന്നാൽ ആ ആഘോഷം എ്ല്ലാം കാറ്റിൽ പറത്തി മാത്യു കുഴൽനാടൻ മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടുമെത്തിയതോടെ കമ്മികളുടെ ആഘോഷം ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞു. മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു. നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

പരാതിക്കാരനായ തനിക്ക് ധനവകുപ്പ് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും വിമർശനം. ജിഎസ്ടി രജിസ്ട്രേഷന് മുമ്പ് അക്കൗണ്ടിൽ വന്ന 60 ലക്ഷത്തിന്റെ നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്.ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അങ്ങനെ നീളുന്നു അഴിമതി കഥകൾ. യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്. നിലവിൽ റിയാസ് നൽകിയ സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രമാണ്. ലഭ്യമായ രേഖകളിൽ നിന്ന് വ്യക്തമാകുന്നത് 2.97 കോടിയുടെ വ