റിമിക്ക് ആദ്യമായി ഉണ്ടായ അനുഭവം, ഒരു ആദ്യാനുഭവം പങ്കുവെച്ച് റിമി ടോമി.

തന്റെ ജീവിതത്തിൽ ആദ്യമായുണ്ടായ ഒരു അനുഭവം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് ആണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. വിമാന യാത്രയ്ക്കിടയില്‍ എയര്‍ ഹോസ്റ്റസാണ് റിമിക്ക് ഇതു സമ്മാനിച്ചത്. ‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിക്കാറുണ്ട്. ഫിറ്റ്‌സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്.’ കുറുപ്പില്‍ എഴുതിയിരിക്കുന്നു.

മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം,വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു. സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്. എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി കുറിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികക്ക് പുറമേ ഏവർക്കും പ്രിയങ്കരിയായ അവതാരക, നടി തുടങ്ങി പേരെടുത്ത താരമാണ് ഇന്ന് റിമി. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തിയത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിക്കും കൈനിറയെ അവസരങ്ങൾ ലഭിക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

 

View this post on Instagram

 

A post shared by Rimitomy (@rimitomy)