45 വയസ്സായിട്ടും എന്നാ ലുക്കാണെന്ന് റിമിയോട് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയുമാണ് റിമി ടോമി.യാതൊരു മടിയും ഇല്ലാതെ ആടുകയും പാടുകയും ചെയ്യുന്ന സ്വഭാവമാണ് റിമിയെ മലയാളി പ്രേക്ഷകരുടെ പ്രിയത താരമാക്കി മാറ്റിയത്.ഇതിനിടെ റിമിയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ലോക്ക്ഡൗൺ നിലവിൽ വന്നതോടെ വീട്ടിലായിരുന്നു പാട്ടും ടിക് ടോക്കും പാപകവും ഫിറ്റ്നസുമെല്ലാമായി റിമി സജീവമായിരുന്നു.

ഇപ്പോഴിതാ റിമി പോസ്റ്റ് ചെയ്ത ചിത്രം വൈറലാണ്.ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് സുന്ദരിയായിട്ടാണ് റിമിയെ കാണുന്നത്.നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.നാൽപ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്.മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ എന്നൊരാൾ കമന്റിട്ടിരുന്നു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്.45 അല്ല അൻപത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നൽകിയിരിക്കുന്നത്.ഇയാൾക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവർക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട്.ലോക്ഡൗൺ കാലത്താണ് ഇൻസ്റ്റാഗ്രാമിലെ കമന്റ് ബോക്‌സ റിമി തുറന്നത്.മാത്രമല്ല കമന്റുമായി എത്തുന്നവർക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്.ഇപ്പോൾ റിമിയുടെ വയസിനെ കുറിച്ച് ചർച്ച വന്നെങ്കിലും സെപ്റ്റബംർ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ റിപ്പോർട്ട് പറയുന്നത്.