താൻ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം, യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി രംഗത്ത് എത്തിയിരുന്നു. താൻ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്. ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം എന്നായിരുന്നു യേശുദാസിനോടുള്ള റിമിയുടെ അപേക്ഷ. വിദേശത്ത് നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. നടൻ ജയറാമും റിമിക്ക് ഒപ്പമുണ്ടായിരുന്നു. യേശുദാസിന് മുന്നിൽ വച്ച് ജയറാമും ഒരു ഗാനമാലപിച്ചിരുന്നു. ആ ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു. ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞു കൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്.

ജയറാം ഗാനത്തിന് ഒടുവിൽ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാൻ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. തുടർന്നാണ് ഞാനും ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുള്ള റിമിയുടെ കമന്റ്. ഏതായാലും ഈ പഴയ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.