ആദ്യമായി സാരി ഉടുത്ത ആർട്സ് ക്ലബ്ബ് സെക്രട്ടറി,റിമി ടോമിയുടെ ചിത്രം വൈറൽ

മലയാളികളുടെ പ്രിയ ​ഗായികയാണ് റിമി ടോമി.ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി.രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.അടുത്തിടെ മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുളള സന്തോഷവും റിമി പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ റിമിടോമിയുടെ ഒരു പഴയകാല ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പാല അൽഫോൺസ കോളേജ് കാലത്തെ ഒരോർമച്ചിത്രം ആണ് റിമി പങ്കുവെച്ചിരിക്കുന്നത്.പാല അൽഫോൺസ കോളേജ്.ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ച്ചർ.ആർട്സ് ക്ലബ്ബ് സെക്രട്ടറി,മധുരമുള്ള ഓർമകൾ,എന്നാണ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്.കൂട്ടുകാരെയും പരിചയപ്പെടുത്തുന്നുണ്ട്

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്.റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നുചേർന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്