വീണ്ടും ഒരു ആഘോഷം, കുടുംബ ഫോട്ടോയുമായി റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്ത്. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും.

ഇപ്പോളിതാ റിമി പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. റിമിയുടെ അനിയത്തി റീനുവിന്റെ കുട്ടിയുടെ മാമ്മോദീസ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഇരുകുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മാമ്മോദീസ നടന്നത്. വെള്ള നിറത്തിലുള്ള ഫ്‌ളോറൽ സാരിയും പച്ചനിറത്തിലുള്ള ബ്ലൗസുമായിരുന്നു ചടങ്ങിൽ റിമി അണിഞ്ഞത്. പാർട്ടി വെയറിലാണ് മുക്തയും കുടുംബവും വന്നത്. കുട്ടിമണിയെ എടുത്ത് പള്ളിയ്ക്കുള്ളിൽ നിൽക്കുന്നതടക്കമുള്ള ഫോട്ടോസാണ് റിമി പങ്കുവെച്ചത്. നിരവധിപ്പേരാണ് ഫോട്ടോക്ക് താഴെ ആശംസയുമായെത്തിയത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)