പപ്പേനെ ഉമ്മവെച്ചേ കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും

മുക്തയും മകൾ കിയാരയും പങ്കെടുത്ത സ്റ്റാർ മാജിക്ക് ഷോ വിവാദമായിരുന്നു, മുക്തയുടെ ചില പ്രസ്താവനകൾ വൈറലായതോടെ വിവാദത്തിന് പിന്തുണയുമായി റിങ്കു രം​ഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു റിങ്കുവിന്റെ പിറന്നാൾ. റൊമാന്റിക് ഭർത്താവും ഉത്തരവാദിത്തമുള്ള അച്ഛനുമായി എപ്പോഴും തനിക്കൊപ്പം നിൽക്കുന്ന റിങ്കുവിന് നന്ദിയെന്നായിരുന്നു മുക്ത ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്കനുസരിച്ച് ഫോട്ടേയ്ക്ക് പോസ് ചെയ്യുകയായിരുന്നു മുക്തയും റിങ്കുവും. അമ്മയെയും അച്ഛനെയും ചേർത്തുനിർത്തി അതിമനോഹരമായ ഫോട്ടേഷൂട്ടാണ് കണ്മണിക്കുട്ടി നടത്തിയിരിക്കുന്നത്. മുക്ത ഭർത്താവ് റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച വീഡിയോയിലാണ് കിയാരയുടെ ഫോട്ടേഷൂട്ട്. ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പിന്നാലെയായി അമ്മ ഇങ്ങോട്ട് വന്നേ, ഇതൊന്ന് നോക്കിയേ എന്ന് പറഞ്ഞ് ഇരുവരേയും അരികിലേക്ക് വിളിച്ചിരുന്നു കൺമണി. അടിപൊളിയാണല്ലോ ചിത്രങ്ങൾ എന്നായിരുന്നു ഇരുവരും പറഞ്ഞത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാൻസുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിൽ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.

കൂടത്തായി എന്ന പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നൽകിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിൻ ചെയ്തു.

എം പത്മകുമാർ ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കൺമണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്മാർ. പാട്ടിലും ഡാൻസിലുമൊക്കെയായി തിളങ്ങിയ കൺമണിക്കുട്ടി ബിഗ് സ്‌ക്രീനിലെ എൻട്രിയും കളറാക്കി മാറ്റുമെന്നാണ് ആരാധകർ പറയുന്നത്