ജീവിതത്തിൽ നന്മയ്ക്ക് പ്രധാന്യവും സ്നേഹത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്യുന്ന ആളാണ് ഞാൻ, റിസബാവയുടെ വാക്കുകൾ

മലയാളികളുടെ പ്രിയ നടൻ റിസബാവ ഇന്നലെയാണ് ലോകത്തോട് വിടപറഞ്ഞത്. നിരവധി പേർ അദ്ദേഹത്തിന് ആദാരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ സായ്കുമാറിന് പകരമാണ് റിസബാവ അഭിനയിച്ചത്. സായ്കുമാർ ചെയ്യാമെന്ന സമ്മതിച്ച കഥാപാത്രം പിന്നീട് ചില തിരക്കുകൾ കാരണം ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നു. സായ്കുമാർ ഇക്കാര്യം ഷാജി കൈലാസിനെ അറിയിച്ചു. അക്കാലത്ത് തനിക്കൊപ്പം നാടക രംഗത്ത് സജീവമായ റിസബാവയെ ഡോക്ടർ പശുപതിയിലേക്ക് നിർദേശിച്ചത് സായ്കുമാർ തന്നെയാണ്. തന്റെ കഥാപാത്രം റിസബാവയ്ക്ക് നൽകാൻ സായ്കുമാർ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് റിസബാവ ഡോക്ടർ പശുപതിയിൽ അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പഴയ അഭിമുഖമാണ്. വാക്കുകൾ, ജീവിതത്തിൽ നന്മയ്ക്ക് പ്രധാന്യം കൊടുക്കുകയും സ്നേഹത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. നമ്മൾ മരിച്ച്‌ പോകുമ്പോൾ ഇതൊന്നും ആരും കൊണ്ട് പോവുകയില്ല ജീവിച്ചിരിക്കുമ്പോൾ സന്തോഷത്തോടെ മറ്റുള്ളവരെ സഹായിച്ച്‌ ജീവിക്കണം എന്നാണ് തന്റെ ആഗ്രഹം. ചെയ്യുന്ന ജോലിയെ അങ്ങേറ്റം ബഹുമാനത്തോടെയായിരുന്നു റിസബാവ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ജോലിയ്ക്ക് അങ്ങേറ്റം ബഹുമാനം കൊടുത്തിരുന്നു.

അവസാനം വരെ സിനിമയിൽ സജീവമായിരുന്നു റിസബാബ. മമ്മൂട്ടി ചിത്രമായ വണ്ണിലായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പ്രെഫസർ ഡിങ്കനാണ് നടന്റെ മറ്റൊരു ചിത്രം.