ശിവാനിക്കൊപ്പമുള്ള പുത്തൻ ചിത്രം പങ്കുവെച്ച് മുടിയൻ, ഇത് മോശമായിപ്പോയെന്ന് സോഷ്യൽ മീഡിയ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. മുടിയൻ വിഷ്ണു എന്ന കഥാപാത്രമായാണ് ഋഷി വേഷമിടുന്നത്. ഇവരുടെ കെമസ്ട്രീ സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോക്കൊക്കെ ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.കടൽത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് റിഷി പങ്കുവച്ചത്. ‘സന്തുലിതം, അതാണ് എല്ലാം, ഒരുമിച്ച്‌ നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ.. എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു….നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങളെന്ന് ചിലർ പറയുമ്ബോൾ, മോശം കമന്റുകളുമായും ചിലർ എത്തുന്നുണ്ട്.


നിരവധി ആരാധകർ ഇവർക്ക് സപ്പോർട്ടുമായെത്തിയിട്ടുണ്ട്.നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് മുടിയൻ. അത് പലപ്പോഴും പല എപ്പിസോഡുകളിലും, ഇൻസ്റ്റാഗ്രാം വീഡിയോകളിൽ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്.