അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരും, റഹ്മാനുമായി ഉണ്ടായ ഗോസിപ്പുകളെ കുറിച്ച് നടി രോഹിണി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് റഹ്മാനും രോഹിണിയും.നിരവധി ചിത്രങ്ങളില്‍ ഇരുവരും താരജോഡികളായി അഭിനയിച്ചിട്ടുണ്ട്.തൊണ്ണൂറുകളില്‍ റഹ്മാന്റെ ഭാഗ്യജോഡി ആയിരുന്നു രോഹിണി.ആ കാലത്ത് ഇരുവരെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളും പുറത്തിറങ്ങിയിരുന്നു.ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇപ്പോള്‍ അന്നത്തെ തങ്ങളുടെ അഭിനയത്തിലെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് രോഹിണി.ഒറു പ്രമുഖ മാധ്യമത്തിന് രോഹിണി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്.

ഞാനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു.മാധ്യമങ്ങളായിരുന്നു വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍.പത്രപ്രവര്‍ത്തകരൊക്കെ ഷൂട്ടിംഗ് സ്ഥലത്ത് വരുമ്പോള്‍ എന്റെ അച്ഛന്‍ പറയും നീ ആ സമയത്തു റഹ്മാനോട് സംസാരിക്കേണ്ട എന്ന്.ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല പിന്നെന്താ പ്രശ്‌നമെന്ന് ഞാന്‍ അച്ഛനോട് ചോദിക്കും.അങ്ങനെ ഗോസിപ്പുകളൊക്കെ വരുന്നത് നിനക്ക് നല്ലതല്ലെന്നാണ് അച്ഛന്‍ പറയാറ്.ആളുകള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങള്‍ക്ക്പലപ്പോഴും മറ്റുള്ളവരെ ഞങ്ങള്‍ പറ്റിച്ചിട്ടുണ്ട്.അവന് എപ്പോഴും വിശപ്പാണ്.വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രായമല്ലേ.അതോണ്ട് അവന്‍ പലപ്പോഴും എന്റെ മുറിയില്‍ വരും.അവിടെ ഞാന്‍ കേക്ക് ഒക്കെ വാങ്ങി വയ്ക്കും.അത് തിരഞ്ഞിട്ടാണ് അവന്‍ വരുന്നത്.എന്തെങ്കിലും കഴിക്കാന്‍ ഉണ്ടോന്നു നോക്കാന്‍.അത് കാണുമ്പോള്‍ ആള്‍ക്കാര്‍ പറയാന്‍ തുടങ്ങും ഓ അതാ അവന്‍ അവരുടെ റൂമില്‍ പോകുന്നു എന്നൊക്കെ.അതുകേട്ടു ഞങ്ങള്‍ ചിരിക്കുമായിരുന്നു ഞങ്ങള്‍ക്ക് അത് തമാശയായിരുന്നു.കാലക്രമേണ,ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ ഞാന്‍ പഠിച്ചു.രോഹിണി പറയുന്നു.