ശബരിമല മേല്‍ശാന്തി ക്വാറന്റൈനില്‍ പ്രവേശിച്ചു; സന്നിധാനം കണ്ടൈന്‍മെന്റ് സോണാക്കാന്‍ ശുപാര്‍ശ

താനുമായി സമ്പര്‍ക്കത്തിലുള്‍പ്പെട്ട മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച് സാഹചര്യത്തില്‍ ശബരിമല മേല്‍ശാന്തി ക്വാറന്റൈനില്‍ പ്രവേശിച്ചു. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. അതേസമയം നിത്യ പൂജകള്‍ മുടങ്ങില്ലെന്നും മേല്‍ശാന്തി സന്നിധാനത്ത് തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സന്നിധാനം കണ്ടൈന്‍മെന്റ് സോണാക്കി മാറ്റണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സന്നിധാനം മെഡിക്കല്‍ ഓഫീസറാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.