ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പലായനങ്ങളും അടിച്ചമർത്തലുകളും ചിന്തിന്തിക്കാൻ പോലും സാധിക്കുന്നില്ല- സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

അഫ്ഗാൻ ജനതയെ പിന്തുണച്ച് നിരവധി താരങ്ങള് രം​ഗത്തെത്തി. സാധിക വേണുഗോപാൽ വിഷയത്തിൽ പങ്കുെവ്ചച കുറിപ്പ് വൈറലായി മാറി. ചില കാഴ്ചകൾ ചിന്തകൾക്ക് അതീതമായി സഞ്ചരിക്കുന്നു , ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പലായനങ്ങളും അടിച്ചമർത്തലുകളും ചിന്തിന്തിക്കാൻ പോലും സാധിക്കുന്നില്ല. ഒരു ജനതയുടെ കരച്ചിൽ കേൾക്കാൻ ലോക സംഘടനകൾ പോലും ഇല്ലന്നുള്ള തിരിച്ചറിവ് നമുക്കൊക്കെ ഒരു പാഠം ആണ്. അഫ്ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല. എന്നാണ് സാധിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. മതം കൊല്ലുന്ന മനുഷ്യർ, അഫ്ഗാനിലെ നിസ്സഹായരായ മനുഷ്യർക്കൊപ്പം എന്ന ഹാഷ്ടാഗും എഴുതിയ പ്ലക്കാർഡ് ഷെയർ ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. എന്നാൽ ഇവിടെ നടിയെ പിന്തുണച്ചും വിമർശിച്ചുമുള്ള കമന്റുകളാണ് വരുന്നത്.

സ്റ്റാർ മാജിക്കിലേക്കുള്ള ദൂരം വിദൂരമാണോ കാണാറില്ല എന്ന് ഒരാൾ കമന്റിട്ടത്. ഇതിന് കിടിലൻ മറുപടിയാണ് താരം കൊടുത്തത്. ദിവസവും അവിടെ ഉണ്ടായിക്കോളാമെന്ന് ഞാൻ എവിടെയും പറഞ്ഞോ, എനിക്ക് വേറെ പണിയുണ്ട്, അതൊന്നും കാണാത്തത് എന്റെ കുറ്റമല്ലെന്നും സാധിക മറുപടി കൊടുത്തത്.