വിവാഹ മോചനം ശരിയ്ക്കും എന്റെ ആവശ്യമായിരുന്നു,ശത്രുക്കളായി മാറാതിരിക്കാനാണ് വിവാഹ മോചനം നേടിയത്- സാധിക

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ് നടി. തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം സാധിക പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. ഉടൻ തന്നെ ഇത് സോഷ്യൽ മീഡിയകളിൽ വൈറലാവാറുമുണ്ട്. പലപ്പോഴും തന്റെ നിലപാടുകളും താരം യാതൊരു മടിയുമില്ലാതെ തുറന്ന് പറയാറുണ്ട്.

പലപ്പോഴും മോശം കമന്റുകൾക്കും അധിക്ഷേപ കമന്റുകൾക്കും സാധിക മറുപടി നൽകാറുണ്ട്. അടുത്തിടെ തന്റെ പേരിലുള്ള വ്യാജ ഡേറ്റിംഗ് ആപ്പിനെതിരെ സാധിക രംഗത്തെത്തിയത് വാർത്തയായിരുന്നു. വിവാഹ മോചനത്തെ കുറിച്ച്‌ തുറന്നുപറയുകയാണ് സാധിക. വാക്കുകൾ, 2015ലാണ് ബിബിൻ മനാരിയുമായുളള വിവാഹം കഴിഞ്ഞത്. എന്നാൽ പിന്നീട് വിവാഹമോചനം നേടുകയായിരുന്നു വിവാഹ മോചനം ശരിയ്ക്കും തന്‌റെ ആവശ്യമായിരുന്നു. ഭർത്താവിന്‌റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഒത്തുപോകാൻ കഴിയാത്ത ഒരു ബന്ധം. അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയിൽ നിൽക്കുമ്പോൾ കട്ട് ചെയ്യുകയാണ് വേണ്ടത്.

അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടുപോയാൽ പരസ്പരം ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താൽപര്യം ഇല്ലാത്തതിനാൽ വിവാഹ മോചനം ആവശ്യപ്പെട്ടു. രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാൽ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു.

‘വീട്ടുകാരെയും വീടും ഉപേക്ഷിച്ച്‌ ഒരാളുടെ അടുത്ത് വന്ന് നിൽക്കുമ്പോൾ അയാളുടെ അറ്റൻഷൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. അത് കിട്ടാതെ വന്നപ്പോൾ പല തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടർന്ന് ഒരു ഘട്ടം എത്തിയപ്പോൾ എനിക്ക് തീരെ യോജിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ വേർപിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി.