ബിന്ദു പണിക്കരും സായ്കുമാറും പിരിഞ്ഞോയെന്നാണ് എല്ലാവരും ചോദിക്കുന്നത്, മോളോടും ഇതേക്കുറിച്ച് ചോദിച്ചു

സിനിമ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടുള്ള നടന്‍ സായ്കുമാറിന്റെ അഭിമുഖം ശ്രദ്ധേയമായിരുന്നു. ബിന്ദു പണിക്കരെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു സായ് കുമാറിന്റെ മറുപടി. ഇതോടെ ഇരുവരും പിരിഞ്ഞുവെന്നും ബന്ധം അവസാനിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇപ്പോള്‍ ഇതേ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും.

ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്നത്. അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്. ഇതുവരെയായി വിളിക്കാത്തവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് ചോദ്യങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞോയെന്ന ചോദ്യങ്ങളുമുണ്ട്. ഇന്ന് രാവിലെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ ഞാന്‍ കൊടുക്കുന്ന മറുപടി. അത് കേട്ടാല്‍ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ.- സായ് കുമാര്‍ പറഞ്ഞു.

മകളോടും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ബിന്ദു ആന്റിയും സായ് അങ്കിളും തമ്മില്‍ വേര്‍പിരിഞ്ഞോയെന്നാണ് ചോദ്യങ്ങള്‍. ഇന്നലെ വരെ അവര്‍ പിരിഞ്ഞിരുന്നില്ലെന്നും ഇന്നത്തെ കാര്യം എനിക്കറിയില്ലെന്നുമാണ് അവള്‍ കൊടുത്ത മറുപടി. എത്ര മോശമായാണ് ആളുകള്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഇരുവരും പറഞ്ഞിരുന്നു.

ബിന്ദു പണിക്കരിനെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നു. അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു സായ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതാണ് തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിച്ചത്.