കാട്ടുമരത്തിന്റെ വള്ളിയിൽ തൂങ്ങിയാടി സായ് പല്ലവി,ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവർക്കും പ്രിയപ്പെട്ടവളാക്കിയത്.ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നുപ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല സായ് പല്ലവി.അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്ഒരു കാട്ടുമരത്തിന്റെ വള്ളിയിൽ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.ആരാധകർ ചിത്രത്തിന് കമന്റുമായെത്തിയിരുന്നു

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപർവ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സായിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നുയഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നുഇപ്പോൾ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സായി2016ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ സായി പല്ലവി പ്രാക്ടീസ് തുടങ്ങിയിരുന്നില്ല.വീണ്ടും മെഡിക്കൽ രംഗത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നടിയെന്നാണ് അറിയുന്നത്