പുരുഷന്റെ ലിം​ഗം ഉണ്ടായിരുന്നെങ്കിലും ഒരു സ്ത്രീയെ ത്യപ്തിപ്പെടുത്താനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു, ആരോപണങ്ങൾക്ക് മറുപടിയുമായി സജന ഷാജി

സജന ഷാജിയെന്ന ട്രാൻസ്ജെന്റർ യുവതിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ വിവാദങ്ങളും ആത്മഹത്യാ ശ്രമവും മലയാളികൾ കണ്ടതാണ്. സജന ഷാജിയുടെ ആത്മഹത്യ ശ്രമത്തെ തുടർന്ന് വിവാ​ദങ്ങൾക്ക് താത്ക്കാലികമായി ശമനമുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വന്നതിന് ശേഷം വീണ്ടും സജന ബിരിയാണി കച്ചവടം തുടങ്ങാനുള്ള ശ്രമത്തിലാണ്. ഈ അവസരത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ പൊതു സമൂഹത്തോടായി പറയുകയാണ് സജന. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജന തന്റെ നേരെവന്ന വിവാദങ്ങൾക്ക് മറുപടി പറയുന്നത്.

എന്നെ തെറിവിളിക്കുന്നതിന് മുൻപ് സത്യം നിങ്ങൾ അറിയണം എന്നെഴുതി സജന ഷാജിയും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രിയെ വിവാഹം ചെയ്ത് വഞ്ചിച്ചു, സ്ത്രീധനം തട്ടിയെടുത്തു ആൾമാറാട്ടം നടത്തി, സജന ഷാജി കാരണം മുൻഭാര്യയ്ക്ക് അമ്മയും വീട്ടുകാരും ഇല്ലാതായി, നിരപരാധിയായ ഒരു കച്ചവടക്കാരനെതിരെ കള്ളക്കേസ് കൊടുത്തു, ജനങ്ങളെ പറ്റിച്ചു ലക്ഷങ്ങൾ സമ്പാദിച്ചു തുടങ്ങിയ ആരോപണങ്ങൾക്കാണ് സജന മറുപടി പറയുന്നത്. സജനഷാജിയുടെ മുൻഭാര്യ ഹയറുന്നീസയാണ് വിവാഹം ചെയ്തു വഞ്ചിച്ചുവെന്ന ആരോപണങ്ങൾ ഉയർത്തിക്കാട്ടിയത്.

സജന ഷാജിയുടെ മുൻഭാര്യ എന്ന് അവകാശപ്പെട്ട യുവതിയുടെ ഉമ്മ പറയുന്നു എന്ന പേരിൽ ഒരു സ്ത്രീയെ വീഡിയോയിൽ കാണിക്കുന്നുണ്ട്. വിവാഹമോചനത്തിനായി സജന ഷാജിയാണ് കോട്ടയത്ത് ആദ്യം കേസ് കൊടുത്തതെന്നാണ് ആ സ്ത്രി പറയുന്നത്. തന്റെ ഇരുപതാം വയസ്സിൽ ആയിരുന്നു യുവതിയുമായി വിവാഹം നടന്നതെന്ന് സജന പറയുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരം ആയിരുന്നു വിവാ​ഹം. വിവാഹം വേണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യ ഭാര്യ ഹയറുന്നീസ ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് വിവാഹം നടന്നു. വിവാഹത്തിന് ശേഷം വാടക വീട്ടിലേക്ക് മാറി. എങ്കിലും ഞങ്ങൾ രണ്ട് പേരും രണ്ട് മുറികളിലായിരുന്നു താമസിച്ചിരുന്നതെന്ന് സജന ഷാജി പറയുന്നു.

സജ്ന ഷാജി എന്നവർ ഷാജി മോൻ ആയിരുന്ന കാലത്ത് ഹയറുന്നീസയേ വിവാഹം ചെയ്ത കല്യാണ ഫോട്ടോ

അന്ന് ഹയന്നുസീയക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇന്ന് ആ കുഞ്ഞിന് ഒന്നര വയസ്സ് പ്രായമുണ്ട്. ഹയറുന്നീയെ ഉപേക്ഷിച്ചു വന്നപ്പോൾ ജീവിത മാർ​ഗ്​ഗമായി ഒരു ഐസ്ക്രിം കമ്പനി കൊടുത്തിരുന്നു. ഒരു പുരുഷന്റെ കർത്തവ്യം നിറവേറ്റി കൊടുക്കാൻ എനിക്കാകുമായിരുന്നില്ല. അതിനാൽ തന്നെ ഹയറുന്നീയ്ക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം ഞാൻ തടഞ്ഞിരുന്നില്ലെന്നും സജ്ന പറയുന്നു.

പുരുഷന്റെ ലിം​ഗം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും ഒരു സ്ത്രീയെ ത്യപ്തിപ്പെടുത്താനുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു. എന്റെ മനസ്സ് സ്ത്രീയുടേതായിരുന്നു. സ്ത്രീയായി ജീവിക്കാനായിരുന്നു എന്റെ ആ​ഗ്രഹം. 2019 ഒക്ടോബറിൽ ഞങ്ങളുടെ വിവാഹമോചനക്കേസ് തള്ളിപോയിരുന്നു. ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീ വരാതിരുന്നതിനാണ് കേസ് തള്ളിപ്പോയത്.

സമൂഹം ആണുപെണ്ണും കെട്ടത് എന്ന് വിളിക്കുമ്പോൾ വളരെ വേദനയുണ്ടെന്നും സജന പറയുന്നു. എല്ലാവരുടെ സഹായകരമായി എന്റെ അക്കൗണ്ടിൽ ഇരുപത്തിയൊന്നിയിരം രൂപ വന്നിട്ടുണ്ട്. ഈ രൂപ അർഹതപ്പെട്ട ആർക്കു വേണമെങ്കിലും തരാം. ഇനി എനിക്ക് ആരുടെയും സഹായം വേണ്ട. ഞാൻ ബിരിയാണി കച്ചവടത്തിനായി ഇറങ്ങുകയാണ്. ആ ബിരിയാണി വാങ്ങി സഹായിക്കണമെന്നും സജ്ന ഷാജി പറയുന്നു. ഞാൻ ആരെയും പറ്റിച്ചിട്ടില്ലെന്നും സജ്ന പറയുന്നു.