അവാര്‍ഡ് നല്‍കിയത് 100 ശതമാനം അര്‍ഹതപ്പെട്ടവര്‍ക്ക്, എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ സാധിക്കില്ലെന്ന് സജി ചെറിയാന്‍

ആലപ്പുഴ. സംസ്ഥാന ചലചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. അവര്‍ഡ് നല്‍കിയത് നൂറ് ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ഡ് കൊടുക്കുവാന്‍ സാധിക്കില്ലെന്നും വിനയന്റെ ആരോപണത്തില്‍ തെളിവ് നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ച ജൂറിയില്‍ അംഗമല്ലാത്ത വ്യക്തിക്ക് അവാര്‍ഡ് നിര്‍ണയത്തില്‍ എന്താണ് പങ്ക്. രഞ്ജിത്ത് ഇടപെട്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വിനയന്‍ നല്ല സംവിധായകനാണ്. എന്നാല്‍ഡ അദ്ദേഹം അവാര്‍ഡിന് അര്‍ഹനാണോ എന്ന കാര്യം പറയേണ്ടത് താനല്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ എഐവൈഎഫ് രംഗത്ത്. ഗുരുതരമായ ആരോപണമാണ് രഞ്ജിത്തിനെതിരെ ഉയര്‍ന്നതെന്നും വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്‍ ആവശ്യപ്പെട്ടു. അതേസമയം രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്‍ രംഗത്തു വന്നിരുന്നു.

19 നൂറ്റാണ്ട് ചവറ് പടമാണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാകണം. മാടമ്പി ശൈലിയിലാണ് രഞ്ജിത്ത് ഇടപെടുന്നത്. ചവറ് സിനിമയാണെന്ന് പ്രയോഗം അദ്ദേഹത്തിന് യോജിച്ചതല്ലെന്നും എഐവൈഎഫ് കുറ്റപ്പെടുത്തുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകും വിനയന് പിന്തുണ നല്‍കുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.