എന്റെ മൗനത്തെ അജ്ഞതയായി കരുതരുത്, ശക്തമായ മുന്നറിയിപ്പുമായി സാമന്ത

തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് സാമന്ത. തമിഴിലും തെലുങ്കിലും നിറ സാന്നിധ്യമായ സാമന്ത ഇപ്പോള്‍ ഹിന്ദിയിലും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. ദ ഫാമിലി മാന്‍ വെബ് സീരീസിലൂടെ സാമന്ത ഹിന്ദിയിലും ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. നടി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് സാമന്തയുടെ ഒരു ട്വീറ്റ്. ക്ഷമയെക്കുറിച്ചും നിശബ്ദതയെക്കുറിച്ചുമൊക്കെയാണ് സമാന്ത പറയുന്നത്. സാമന്ത ട്വീറ്റ് ചെയ്തത് ഇങ്ങനെ, ”എന്റെ മൗനത്തെ അജ്ഞതയായി കരുതരുത്. എന്റെ ശാന്തതയെ അംഗീകാരമായി കാണരുത്. എന്റെ ദയയെ ദൗര്‍ബല്യമായി കാണരുത്” എന്നായിരുന്നു താരം കുറിച്ചത്. ദയയ്ക്കും കാലാവധിയുണ്ടെന്നും സമാന്ത പറയുന്നുണ്ട്.

അതേസമയം താരം എന്തിനെക്കുറിച്ചാണ് പറയുന്നതെന്നോ എന്താണ് താരത്തെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതെന്നോ ട്വീറ്റില്‍ നിന്നും വ്യക്തമാകുന്നില്ല. അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്ന സമാന്തയുടെ പ്രതികരണമായിരിക്കാം ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

ഫാമിലി മാന്റെ വിജയത്തിന് ശേഷം സാമന്ത എത്തിയത് പുഷ്പയിലെ ഐറ്റം സോങില്‍ ചുവടുവെച്ചു കൊണ്ടായിരുന്നു. കാത്തു വാക്കുള രണ്ട് കാതല്‍ ആണ് സമാന്തയുടെ പുതിയ സിനിമ. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രില്‍ 28 നാണ് സിനിമയുടെ റിലീസ്.