ഞാന്‍ മനസില്‍ കണ്ട അതേ രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, രാംലല്ല വിഗ്രഹത്തെ പുകഴ്ത്തി കങ്കണ

എന്റെ മനസില്‍ ഉള്ള ബാലനായ രാമന്‍ തന്നെ ഇത്. രാം ലല്ല വിഗ്രഹത്തേ പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. നടി ശ്രീരാമന്റെ അനാച്ഛാദന വിഗ്രഹത്തോടുള്ള ആവേശവും ആരാധനയും പ്രകടിപ്പിച്ചു. ചെറുപ്പത്തില്‍ ശ്രീരാമന്റെ ബാല്യകാല ഭാവന വെളിപ്പെടുത്തി. ദൈവിക പ്രതിച്ഛായയ്ക്ക് പിന്നിലെ കരകൗശലക്കാരനെ പ്രശംസിച്ച് കങ്കണതന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൊന്നില്‍, മാസ്റ്റര്‍പീസിനു പിന്നിലെ ശില്‍പിയായ മൈസൂരില്‍ നിന്നുള്ള അരുണ്‍ യോഗിരാജിനെ കങ്കണ അഭിനന്ദിച്ചു.

അയോധ്യ പ്രാണ പ്രതിഷ്ഠ നടക്കാനിരിക്കെ സോഷ്യല്‍ മീഡിയയിലും ആവേശം അലയടിക്കുകയാണ്. നിരവധി പ്രമുഖരാണ് അയോധ്യ സന്ദര്‍ശിക്കുകയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നത്. ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെ ഇരിക്കുമെന്ന് പലപ്പോഴും താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് കങ്കണ പറയുന്നു.

അതേസമയം അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കങ്കണയ്ക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസമാണ് രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചത്. കര്‍ണാടകയിലെ പ്രശസ്ത ശില്‍പിയായ അരുണ്‍ യോഗിരാജാണ് 51 അടി ഉയരവും 1.5 ടണ്‍ ഭാരവുമുള്ള രാംലല്ല വിഗ്രഹം നിര്‍മിച്ചത്. സ്വര്‍ണ അമ്പും വില്ലുമേന്തി നില്‍ക്കുന്ന ഭഗവാന്റെ വിഗ്രഹമാണ് കൃഷ്ണ ശിലയില്‍ അരുണ്‍ യോഗിരാജ് കൊത്തിയെടുത്തത്.