ആ വേദനയിൽ നിന്ന് ഇപ്പോഴും പുറത്തേക്ക് വന്നിട്ടില്ല, ഓർക്കുമ്പോൾ കരഞ്ഞ് പോവും, തുറന്നു പറച്ചിലുമായി സംയുക്ത

മലയാളികളുടെ പ്രിയ താരമാണ് സംയുക്ത. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത താരമായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായ സംയുക്ത മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ജാതിപ്പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വൻ ചർച്ചകൾ നടന്നിരുന്നു.

ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഓർക്കുമ്പോഴാണ് ഞാൻ വളരെ അധികം ഇമോഷണലാവുന്നത് എന്നാണ് താരം പറയുന്നത്. ഒന്ന് എന്റെ അച്ചാച്ഛന്റെ മരണം ആണ്. 2018 ൽ ആണ് അദ്ദേഹം മരിച്ചത്. അച്ചാച്ചനായിരുന്നു എന്റെ എല്ലാം. അദ്ദേഹം പോയി എന്നത് എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ആ വേദനയിൽ നിന്ന് ഇപ്പോഴും ഞാൻ പുറത്തേക്ക് വന്നിട്ടില്ല. ഓർക്കുമ്പോൾ ഇപ്പോഴും എന്നോട് കരഞ്ഞ് പോവും എന്നാണ് താരം പറയുന്നത്. തന്റെ ഫോണിന്റെ വാൾപേപ്പർ അച്ചാച്ചനാണെന്നാണ് സംയുകത പറയുന്നത്.

വെറുതേ ഇരിക്കുമ്പോൾ, ആ വാൾ പേപ്പർ കുറച്ചധികം നേരം നോക്കിയിരുന്നാൽ പോലും എന്നോട് കരഞ്ഞ് പോകും. അച്ചാച്ഛന്റെ മരണ ശേഷം എല്ലാവരും പറഞ്ഞു, രണ്ട് വർഷം കൊണ്ട് എല്ലാം ശരിയാവും എന്ന്. പക്ഷെ നാല് വർഷം ആവുന്നു, എനിക്ക് ഇപ്പോഴും ആ വേദനയിൽ നിന്നും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. വികാരഭരിതയായിട്ടാണ് സംയുക്ത സംസാരിക്കുന്നത്. അതേസമയം രണ്ടാമത്തെ കാരണമായി സംയുക്ത ചൂണ്ടിക്കാണിക്കുന്നത് തന്റെ കരിയർ തന്നെയാണ്.

എനിക്ക് വളരണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരുപാട് പാഷനും, എനർജ്ജിയും ആത്മവിശ്വാസവും എല്ലാം എന്റെയുള്ളിൽ ഉണ്ടായിരുന്നു. പക്ഷെ എന്തുണ്ട് എങ്കിലും ദൈവത്തിന്റെ പിന്തുണ കൂടെ വേണമല്ലോ. സാഹചര്യവും സമയവും എല്ലാം ശരിയായ നേരത്ത് വരണം. എനിക്ക് അത് എല്ലാം ഓരോ ഘട്ടത്തിലും യാദൃശ്ചികമായി തന്നെ കിട്ടി എന്നത് ഓർക്കുമ്പോൾ വലിയ സന്തോഷം തോന്നും എന്നാണ് സംയുക്ത പറയുന്നത്. അത് തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നാണ് സംയുക്ത അഭിപ്രായപ്പെടുന്നത്.

ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് വാത്തി. അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിൽ എത്തും. വെങ്കി അറ്റ്‍ലൂരി ആണ് സംവിധാനം. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

അതേസമയം, ‘കടുവ’യാണ് സംയുക്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. 2022ലെ പൃഥ്വിരാജിൻറെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു കടുവ. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.