അച്ഛനും അമ്മയും ഒരുമിച്ച് ജീവിച്ചത് രണ്ട് മാസം; രണ്ട് പ്രണയങ്ങളെക്കുറിച്ചും സംയുക്ത തുറന്ന് പറയുന്നു

മലായാളത്തില്‍ കുറഞ്ഞ കാലം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍. മലയാള സിനിമയുടെ മുന്‍നിരയിലേക്ക് വരുവാന്‍ സംയുക്തയ്ക്ക് അധികകാലം വേണ്ടിവന്നില്ല. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത മികച്ച വേഷങ്ങള്‍ ചെയ്തുകഴിഞ്ഞു. പൃഥിരാജ് നായകനായി എത്തിയ കടുവയാണ് സംയുക്തയുടെ അവസാനം ഇറങ്ങിയ മലയാള ചിത്രം.

ഷാജി കൈലാസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ഓരോ സിനിമ കഴിയുന്തോറും സംയുക്ത നടി എന്ന നിലയില്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മറുഭാഷാ സിനിമകളിലും നടിക്ക് ആരാധകര്‍ കൂടുന്നു. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംയുക്ത.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. രണ്ട് മാസമാണ് അച്ഛനും അമ്മയും ഒരുമിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണി ആയപ്പോള്‍. വിവാഹ മോചനത്തിന്റെ നടപടികള്‍ തുടങ്ങിയിരുന്നു. വളരുന്ന സമയത്ത് സ്‌കൂളില്‍ അച്ഛന്‍മാരാണ് കുട്ടികളെ കൂട്ടിക്കൊണ്ട് വരുവാന്‍ വരുന്നത്. എല്‍കെജിയില്‍ പഠിക്കുമ്പോള്‍ എന്റെ മുത്തശ്ശന്‍ അച്ഛനാണോ മുത്തശ്ശനാണോ എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചു.

എപ്പോഴും സിനിമകളില്‍ വരുന്നത് കുട്ടികളില്‍ പ്രഷര്‍ ചെയ്യാന്‍ പാടില്ലെന്നാണ്. തിരിച്ചല്ലേ ശരിക്കും സംഭവിക്കേണ്ടത്. അച്ഛനമ്മമാരുടെ ജീവിതം എത്ര ബുദ്ധിമുട്ടാണെന്ന് എന്തുകൊണ്ടാണ് അധികം സംസാരിക്കാത്തത്. ഞാന്‍ എന്റെ അമ്മയില്‍ നിന്നും അമിതമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. അമ്മ മകള്‍ ബന്ധമല്ല ഞങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളെ പോലെ ആണ്. സിനിമകളിലും സുഹൃത്തുക്കളുടെ വീട്ടിലെയും പോലെ ആയിരിക്കണമെന്ന് ഞാന്‍ എന്റെ അമ്മയില്‍ നിന്ന് അമിതമായി പ്രതീക്ഷിച്ചിരുന്നു.

20 വയസ്സുള്ള പെണ്‍കുട്ടി, വിവാഹ മോചനം, ബന്ധുക്കളില്‍ നിന്നുള്ള ചോദ്യം, പെണ്‍കുട്ടിയുടെ അമ്മ തുടങ്ങിയ എല്ലാ സമ്മര്‍ദ്ദങ്ങളിലൂടെയും അവര്‍ കടന്നു പോയി. ആ ഒരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് ശക്തമായ കാരണം ഉണ്ടായിരുന്നു. അതൊന്നും എനിക്ക് മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല. ഇപ്പോള്‍ അമ്മ എങ്ങനെയാണോ അങ്ങനെ ഇഷ്ടമാണ്. ഇപ്പോള്‍ അമ്മയുമായുള്ള ബന്ധം അടിപൊളിയാണ്. സുഹൃത്തുക്കളെ പോലെയാണ് സംസാരിക്കുന്നത്. അണ്‍കണ്ടീഷണലായ സ്‌നേഹം ജീവിതത്തില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. മുത്തശ്ശന്റെ സ്‌നേഹം അണ്‍കണ്ടീഷണലായിരുന്നു.

ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെക്കുറിച്ചും സംയുക്ത സംസാരിച്ചു. ഒരു ബ്രേക്ക് അപ്പ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയ്യേ എന്ന് തോന്നും. ആ ഒരു പ്രായത്തില്‍ അത് കറക്ട് ആയിരുന്നു. പക്ഷെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊരു റിലേഷന്‍ഷിപ്പ് പോലുമായിരുന്നില്ല. പരസ്പരം ചേര്‍ന്ന് പോവുന്നില്ലെന്ന് വെച്ച് മറ്റെയാള്‍ കുഴപ്പക്കാരനാവുന്നില്ല.

രണ്ടാമത്തെ പ്രണയം പക്ഷെ എനിക്ക് ടോക്‌സിക് ആയിരുന്നു. പക്ഷെ അപ്പോഴാണ് കുറേക്കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നും സംയുക്ത മേനോന്‍ പറഞ്ഞു. എന്താണ് ഒരു ബന്ധത്തില്‍ എനിക്ക് വേണ്ടതെന്ന് മനസ്സിലാക്കിത്തന്നത് ആ പ്രണയം ആണ്. ആരുടെയെങ്കിലും ജീവിതത്തില്‍ കടന്ന് വന്ന് അവരെ ശരിയാക്കാനൊന്നും എന്നെ കിട്ടില്ലെന്നും സംയുക്ത പറഞ്ഞു.