നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ല, നമ്മളെ മനസിലാക്കുന്ന ഒരാളില്ല, സാന്ദ്ര തോമസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് സാന്ദ്ര തോമസ്. താരത്തിന്റെ കുടുംബവും മക്കളുമൊക്കെ യൂട്യൂബി വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോള്‍ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയില്‍ ഇന്നും പുരുഷ മേധാവിത്വം ഉണ്ടെന്ന് പറയുകയാണ് താരം.

സാന്ദ്ര തോമസിന്റെ വാക്കുകള്‍ ഇങ്ങനെ, തനിക്ക് സിനിമ ജീവിതത്തിന് ഇടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണം മുടക്കി കഴിഞ്ഞാല്‍ പലപ്പോഴും ഒരു അടിമയെപ്പോലെ ആയിട്ടുണ്ട്. ‘നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്.

അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്‌നത്തെ നേരിടുന്നതുപോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത്’ ‘ആട് സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല.

ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാന്‍ ബാത്‌റൂമില്‍ പോയിട്ടുണ്ട്’. അതാണ് അവസ്ഥ. സിനിമ ഇപ്പോഴും പുരുഷന്മാരുടെ സ്ഥലം എന്നാണ് അറിയപ്പെടുന്നത്.