SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ തിരുകി കയറ്റുന്നു, ഈഴവ വോട്ടുകൾ മറിയുന്നു, അതിന് തടയിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എം വി ​ഗോവിന്ദൻ എന്നിവർ ആരോപിച്ചു.

എസ്എൻഡിപിയിൽ സംഘപരിവാർ അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായി എന്ന് യോ​ഗം വിലയിരുത്തിയയെച്ചൂരി അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണമെന്ന് നിർദ്ദേശിച്ചു. എസ് എൻ ഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ തിരുകി കയറ്റുന്ന പ്രവണതയാണ് നടക്കുന്നത്. കൊല്ലത്ത് നടന്ന മേഖലാ റിപ്പോർട്ടിലായിരുന്നു കടുത്ത വിമർശനം.

എതിഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയിലെ ഈ പ്രവണതയെ ചേറുത്തു തോൽപ്പിക്കണം സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.