മാലിദ്വീപില്‍ അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍, വന്‍ ഗ്ലാമറസ് ഗെറ്റപ്പില്‍ നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പരിചിതയായ താരം ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പല ചിത്രങ്ങളിലും നായികയായും സഹ നടിയായും സാനിയ തിളങ്ങി. ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും താരത്തിന് യാതൊരു മടിയുമില്ല. ഗ്ലാമറസ് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ സോഷ്യല്‍ മീഡിയകളിലും എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സാനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് നടി. ഇതിന്റെ ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. വന്‍ ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കടല്‍തീരത്ത് ടുപീസ് ധരിച്ചുള്ള സെക്‌സി ലുക്ക് ചിത്രമാണ് താരം പങ്കുവെച്ചത്.

മാലിദ്വീപിലെ ഒരു റിസോര്‍ട്ടിലാണ് സാനിയയുടെ താമസം. ഒപ്പം സുഹൃത്തും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സാംസണ്‍ ലെയ്യും ഉണ്ട്. കഴിഞ്ഞ ദിവസം മുതല്‍ മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.