ബേസിലിന്റെ ‘ ജയ ജയ ജയ ജയഹേ’യുടെ സെറ്റിലേയ്‌ക്ക് സര്‍പ്രെെസ് വിസിറ്റ് നടത്തി സഞ്ജു സാംസണ്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ജയ ജയ ജയ ജയഹേ’. ജാനേ മന്നിന്റെ വലിയ വിജയത്തിനുശേഷം ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ വിപിന്‍ദാസും നാഷിദ് മുഹമ്മദും ചേര്‍ന്നാണ് രചന. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് സര്‍പ്രെെസ് വിസിറ്റ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്‍ജു സാംസണ്‍.

ബേസിലും ദര്‍ശനയും സഞ്ജുവുമൊത്തുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നടനും സംവിധായകനുമായ ബേസില്‍ ജോസഫുമായി സൗഹൃദം പുലര്‍ത്തുന്നയാളാണ് സഞ്‍ജു. അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്ബരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്‍ജു ട്രെയിനിംഗ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് സെറ്റിലെത്തിയത്.