പുതിയ വിശേഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്

നടനും സംവിധായകനും ഗായകനുമൊക്കെയായി സിനിമ ഒരുക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലെ ചില പരിപാടികളിലും താരം എത്തയിരുന്നു. മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്നിലാണ് അദ്ദേഹം. ദുരതം അനുഭവിക്കുന്നവര്‍ക്ക് പലര്‍ക്കും താരം സഹായവുമായി എത്താറുണ്ട്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

തന്റെ വിശേഷങ്ങളും സമകാലിക വിഷയങ്ങളിലെ അഭിപ്രായങ്ങളും താരം സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെയ്ക്കാറുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങളും ജനകീയ രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളും താരം അറിയിക്കാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. പരമ്പരയുടെ ഭാഗമാകുന്നതിനെ കുറിച്ചാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു ടിവി പരമ്പയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. തിങ്കള്‍കലമാന്റെ മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റ് കൂടി ഭാഗമായുള്ള പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയകളില്‍# െൈവറലായി മാറിയിട്ടുണ്ട്. തിങ്കള്‍കലമാന്‍ പരമ്പരയില്‍ ഉശിരന്‍ സംഭാഷണങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന ക്യാപ്ഷനിലാണ് പ്രൊമോ വീഡിയോ പുറത്തുവന്നത്.വീഡിയോയില്‍ തകര്‍പ്പന്‍ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്. ഇത്രയും നാള്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകള്‍ ഇനി തങ്ങള്‍ക്കും ആസ്വദിക്കാം എന്ന സന്തോഷത്തിലാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍.

2011ല്‍ ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ യൂട്യൂബിലൂടെ പുറത്തിറങ്ങുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മലയാളികളില്‍ ഭൂരിഭാവവും വിമര്‍ശിക്കുകയും കളിയാക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. പക്ഷേ പിന്മാറാന്‍ സന്തോഷ് പണ്ഡിറ്റ് ഒരുക്കമായിരുന്നില്ല. വീണ്ടും പല സിനിമകളും ഒരുക്കി.