സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ? തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി എത്തിയത് വേദികയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം മികച്ചതാക്കി ശരണ്യ മാറ്റി. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്.

ഇൻസ്റ്റാഗ്രാമിലെ ചോദ്യത്തരങ്ങളിലൂടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. കുടുംബവിളക്കിലെ പുതിയ അനന്യയെ കുറിച്ച് പറയാനാണ് ഒരാൾ ശരണ്യയോട് ചോദിച്ചത്. ‘ഇതുവരെ എനിക്ക് അവരുടെ കൂടെയുള്ള കോംപിനേഷൻ സീൻ വന്നിട്ടില്ല. പക്ഷേ അവർ അഭിനയിച്ച എപ്പിസോഡുകൾ കണ്ടു. എനിക്ക് വളരെ നല്ലതായിട്ടാണ് തോന്നിയത്.. സീരിയലിലെ ഭർത്താവ് സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞ ശരണ്യ അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നും ചങ്ങാതിയോട് തോന്നുന്ന ഇഷ്ടമാണ് ഉള്ളതെന്നും നടി സൂചിപ്പിച്ചു.

സീരിയലിലെ ഭർത്താവിനെയാണോ യഥാർഥ ജീവിതത്തിലെ ഭർത്താവിനെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എന്റെ ബുബുവിനെ എന്നാണ് നടി പറഞ്ഞത്. ഭർത്താവ് മനീഷ് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കുടുംബവിളക്കിൽ ആദ്യ ഭർത്താവ് ആയിരുന്ന സമ്പത്തിന്റെ കൂടെ തന്നെ വേദിക പോവുന്നത് ആയിരിക്കും നല്ലത് എന്ന് ആരാധകർ പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നാണ് നടി പറയുന്നത്. എന്തായാലും കുടുംബവിളക്ക് സ്ഥിരമായി കാണണമെന്ന് കൂടി നടി സൂചിപ്പിച്ചു.

നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. 2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. 2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.