ലവ് മാര്യേജില്‍ വിശ്വാസമില്ല, ഇത്രയും നേരത്തെ വിവാഹം ചെയ്തത് എന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്ക് എന്ന പരമ്പരയില്‍ വേദിക എന്ന കഥാപാത്രമായി എത്തിയത് വേദികയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് ലഭിച്ച വില്ലത്തി വേഷം മികച്ചതാക്കി ശരണ്യ മാറ്റി. മനേഷ് രാജനാണ് ശരണ്യയുടെ ഭര്‍ത്താവ്. ഇപ്പോള്‍ നേരത്തെ വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. ലവ് മാര്യേജില്‍ തനിക്ക് വിശ്വാസമില്ലെന്ന് ശരണ്യ പറയുന്നു.

ശരണ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. ലവ് മ്യാരേജില്‍ എനിക്ക് വിശ്വാസമില്ല. അഭിയനത്തിന്റെ പീക്ക് സമയത്താണ് വിവാഹം. എന്തിനാണ് ഇത്രയും നേരത്തെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞാന്‍ സിനിമയെ സ്നേഹിക്കുന്ന വ്യക്തിയാണ്. അച്ഛനും അമ്മയും ഗുജറാത്തില്‍ ആയിരുന്നെങ്കിലും കേരളത്തിലെ നാട്ടിന്‍പുറത്തിന്റെ മെന്റാലിറ്റി തന്നെയായിരുന്നു.

പെണ്‍കുട്ടികളെ പ്രായമാകുമ്പോള്‍ കല്യാണം കഴിപ്പിച്ച് വിടുക എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല. അവര്‍ക്ക് പ്രായം ആവുകയല്ലേ. എന്റെ സിനിമാ ആഗ്രഹങ്ങള്‍ക്ക് സഹായിച്ചത് അവരാണ്. എനിക്ക് വേണ്ടി ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് മാറാന്‍ പോലും അവര്‍ തയ്യാറായി. എന്റെ കാഴ്ചപാടുമായി യോജിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തി ആയിരിക്കണം ജീവിതപങ്കാളി എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മനേഷ് ഏട്ടനില്‍ എത്തിയത്’.