നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞ്, രസകരമായ പോസ്റ്റുമായി ശരണ്യ മോഹൻ

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോളിതാ ഗൗരവസ്വഭാവമുള്ള ഒരു വിഷയം രസകരമായി അവതരിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശരണ്യ മോഹൻ. ഭർത്താവിനൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്.

Me : ” ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ”
Him :” എന്തിനു? ”
Me : “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു ”
Him: ” അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് ”
Me : “അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. ”
Him : ” അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു ”
Me : “ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?”
Him: ” ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..”
General Information post :