ഷക്കീല ആയതിന്റെ കാരണം ഇതാണ്, തുറന്ന് പറഞ്ഞ് സരയു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയു.നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ താരമായ നടിയാണ് സരയു.അടുത്തിടെ സരയു അഭിനയിച്ച ഷക്കീല എന്ന ഹ്രസ്വ ചിത്രം വൈറല്‍ ആയിരുന്നു.ഇപ്പോള്‍ ഷക്കീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് സരയു.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീലയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഷക്കീല.ഹ്രസ്വചിത്രത്തിലേയ്ക്ക് തന്നെ ആദ്യം വിളിച്ചത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ക്യാമറമാന്‍ ഷിജു ഗുരുവായൂരാണ്.അദ്ദേഹം എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്താണ്.അദ്ദേഹമാണ് ഇതിലേയ്ക്ക് എന്നെ വിളിക്കുന്നത്. സുഗീഷാണ് സംവിധായകന്‍.മനു കെ ജോബിയാണ് ഇതിന്റെ തിരക്കരഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.മനു രമേശ് സംഗീതം ഇവരെല്ലാം സുഹൃത്തുക്കളാണ്.അതുകൊണ്ട് തന്നെ ഈ ടീമിന്റെ വര്‍ക്കിലും തനിയ്ക്ക് വിശ്വാസമുണ്ട്. ഇതിന് മുന്‍പ് പല ഷോര്‍ട്ട് ഫിലിമിലേയ്ക്കും ക്ഷണം ലഭിച്ചിരുന്നു.

എന്നാല്‍ പലരേയും പരിചയമില്ലാത്തതിന്റെ പേരില്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ഷക്കീലയെ കുറിച്ച് അറിയാന്‍ കുറച്ച് നാളുകള്‍ കൂടി കാത്തിരിക്കണമെന്നാണ് താരം പറയുന്നത്.സര്‍പ്രൈസ് പൊട്ടിക്കാതെയായിരുന്നു നടിയുടെ സംഭാഷണം.നമ്മുടെ ജീവിതത്തില്‍ എവിടെയെങ്കിലും ചര്‍ച്ച ചെയ്ത് പോയിട്ടുള്ള ഒരു കഥയായിരിക്കും ഇത്.കൂടാതെ ആ ഹ്രസ്വചിത്രത്തിന് ഏറ്റവും അനിയോജ്യമായ പേരും കൂടിയാണിത്.ഇതിലും മികച്ച മറ്റൊരു പേര് ഇല്ലെന്നും സരയു പറയുന്നു.